കൊച്ചി: എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഒരു തുണിക്കട ഉള്‍പ്പെടെ മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നിശമന ഇപ്പോള്‍ തീയണച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് പുകനിറഞ്ഞിരിക്കുകയാണ്.

മാര്‍ക്കറ്റില്‍ ഭദ്ര ടെക്‌സ്റ്റൈല്‍സ് എന്ന കടയിലാണ് ആദ്യം തീപിടിച്ചത്. ഹോള്‍സെയില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയാണിത്. കെട്ടിടത്തിനകത്തെ തീയണയ്ക്കാന്‍ ഏറെനേരമായി ശ്രമം നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി അതു സാധ്യമായിട്ടില്ല. മൂന്നുനിലകളിലായി പ്രവര്‍ത്തിക്കുന്ന ഈ കട ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. മേല്‍ക്കൂര ഏറെക്കുറേ കത്തിയമര്‍ന്നുകഴിഞ്ഞു. വളരെ പഴയ ഒരു കെട്ടിടത്തിലാണ് ഈ കട പ്രവര്‍ത്തിക്കുന്നതെന്നു സ്ഥലത്തെ വ്യാപാരികള്‍ പറയുന്നു.