കൊച്ചി: കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ പൊന്‍തൂവല്‍ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ നാടിനു സമര്‍പ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാര്‍ക്കുള്ള കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. മെട്രോക്കു വേണ്ടിയുള്ള മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി.

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം നില്‍വഹിച്ച പ്രധാനമന്ത്രിക്ക് കൊച്ചി മെട്രോയുടെ മാതൃക മുഖ്യമന്ത്രി സമ്മാനിച്ചു. നാവികസേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രി പാലാരിവട്ടം മെട്രോ സ്‌റ്റേഷന്റെ ഉദ്്ഘാടനത്തിനു ശേഷം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു.

southlive%2f2017-06%2fd0819cdd-89f1-499e-8180-33745e5cd140%2fmodi

പാലാരിവട്ടം മുതല്‍ പത്തവടിപ്പാലം വരെയും തിരിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും കന്നി മെട്രോ യാത്ര. തുടര്‍ന്ന് കലൂര്‍ സ്‌റ്റേഡിയത്തില്‍ ഔദ്യോഗിക ഉദ്ഘാടനം. ഗവര്‍ണര്‍ പി.സദാശിവം, മേയര്‍ സൗമിനി ജെയ്ന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മെട്രോമാന്‍ ഇ.ശ്രീധരന്‍, കെ.എം.ആര്‍.സി മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍്ജ്ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.