kerala

ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് ശൃംഖല തകര്‍ത്ത് കൊച്ചി എന്‍സിബി

By webdesk18

July 01, 2025

ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് ശൃംഖലയെ കൊച്ചി എന്‍സിബി തകര്‍ത്തു. നാല് മാസത്തെ അന്വേഷണത്തിനൊടുവില്‍ ‘കെറ്റാമെലോണ്‍’ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്ന് ശൃംഖലയെയാണ് എന്‍സിബി തകര്‍ത്തത്. മുഖ്യ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശിയാണെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.

‘കെറ്റാമെലോണ്‍’ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡാര്‍ക്ക്‌നെറ്റ് ശൃംഖലയാണ് എന്ന് എന്‍സിബി പറയുന്നു. മുഖ്യസൂത്രധാരന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 2500 മുതല്‍ 4500 രൂപ വരെ വിലവരുന്ന എല്‍എസ്ഡി സ്റ്റാമ്പുകളടക്കമുള്ള ഏകദേശം 35.12 ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.