തിരുവനന്തപുരം: ഇന്ത്യയില്‍ മുസ്‌ലിം സഹോദരങ്ങള്‍ നിരന്തരം കൊല്ലപ്പെടുമ്പോള്‍ വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കുന്ന മദ്യചഷകങ്ങളോടെയുള്ള അത്താഴ വിരുന്നില്‍ സന്തോഷം കണ്ടെത്തുകയാണ് നരേന്ദ്രമോദിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിലൂടെ ജനാധിപത്യത്തിന്റെയും സെക്കുലറിസത്തിന്റെയും വക്താവല്ല ഫാസിസത്തിന്റെ പ്രയോക്താവാണെന്ന് മോദി സ്വയം തെളിയിക്കുകയാണെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ബീഫ് കൈവശം വച്ചെന്ന പേരില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി മഥുര ട്രെയിനില്‍ യുവാവിനെ കൊന്ന സംഭവം രാജ്യത്ത് ആര്‍.എസ്.എസ് ഉണര്‍ത്തിവിട്ട രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. ബീഫിന്റെ പേരില്‍ കൊലനടത്തിയ ഗോ സംരക്ഷകര്‍ സംഘപരിവാറുകാര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.