Connect with us

kerala

സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു, അന്വേഷണം തടയില്ല; കോടിയേരി

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു

Published

on

തിരുവനന്തപുരം: രമേശ് ചെന്നിത്തല പ്രോട്ടോക്കോള്‍ ലംഘിച്ചതായി കോടിയേരി ബാലകൃഷ്ണന്‍. ചെന്നിത്തല യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പാരിതോഷികം വാങ്ങിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സിബിഐയ്ക്ക് അവരുടെ രീതിയില്‍ പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും ഒന്നല്ല. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നിലപാടുണ്ടെന്നും സര്‍ക്കാരിന് സര്‍ക്കാരിന്റേതായ നിലപാടുണ്ടെന്നും കോടിയേരി പറഞ്ഞു. എല്ലാ കേന്ദ്ര ഏജന്‍സികള്‍ വന്നാലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.

kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം തൃപ്തികരമല്ല, പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

വൃശ്ചികം ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും വിശ്വാസ സംരക്ഷണ പരിപാടി സംഘടിപ്പിക്കും. ഇന്ന് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. ബിജെപി നിലപാടും തുറന്നുക്കാട്ടാന്‍ യോഗത്തില്‍ തീരുമാനമായി. സിപിഎമ്മുമായുളള ധാരണയാണ് ബിജെപിയെ സമരത്തില്‍ നിന്ന് പിറകോട്ട് വലിക്കുന്നത് എ

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ്. പ്രക്ഷോഭത്തിനൊരുങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.

വൃശ്ചികം ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും വിശ്വാസ സംരക്ഷണ പരിപാടി സംഘടിപ്പിക്കും. ഇന്ന് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. ബിജെപി നിലപാടും തുറന്നുക്കാട്ടാന്‍ യോഗത്തില്‍ തീരുമാനമായി. സിപിഎമ്മുമായുളള ധാരണയാണ് ബിജെപിയെ സമരത്തില്‍ നിന്ന് പിറകോട്ട് വലിക്കുന്നത് എന്നത് പ്രചാരണ വിഷയമാക്കിയാകും തുടര്‍ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് നടത്തുക.

അതേസമയം സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ പങ്കുകൂടി വ്യക്തമാക്കുന്നതാണ് എന്‍. വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വര്‍ണ്ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കൂടി അറിവോടെയാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

തട്ടിപ്പിന്റെ ഗൂഢാലോചനയില്‍ വാസുവിനും പങ്കുണ്ടെന്നും സ്വര്‍ണ്ണം പൂശിയ പാളികള്‍ ആണെന്ന് വാസുവിന് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ കവര്‍ച്ച, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു വാസുവിനെതിരെ ചുമത്തിയിരുന്നത്. ഇതോടൊപ്പമാണ് അഴിമതി നിരോധന നിയമപ്രകാരം കൂടിയുള്ള കേസ്.

Continue Reading

kerala

ഭൂട്ടാന്‍ കാര്‍ കടത്ത്: നടന്‍ അമിത് ചക്കാലക്കലിന് ഇ.ഡി നോട്ടീസ്

ദുല്‍ഖര്‍ സല്‍മാനെയും നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് നീക്കം.

Published

on

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടന്‍ അമിത് ചക്കാലക്കല്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി. ദുല്‍ഖര്‍ സല്‍മാനെയും നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് നീക്കം. നേരത്തെ കേസുമായി ബന്ധപ്പെട്ട് മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ ഇ.ഡി പരിശോധിച്ചിരുന്നു.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെയായിരുന്നു ഇ.ഡി റെയ്ഡ്. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇ.ഡിയുടെ അന്വേഷണം. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ച് കാര്‍ കള്ളക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടാണ് ഇ.ഡി പരിശോധിക്കുന്നത്.

വാഹന കടത്തില്‍ ഫെമ നിയമത്തിന്റെ മൂന്ന്, നാല്, എട്ട് വകുപ്പുകളുടെ ലംഘനം കണ്ടെത്തിയതായി നേരത്തെ ഇ.ഡി അധികൃതര്‍ അറിയിച്ചിരുന്നു. ഭൂട്ടാനില്‍നിന്ന് സൈന്യം ഉപേക്ഷിച്ച 200ഓളം ആഡംബര വാഹനങ്ങള്‍ കേരളമടക്കം ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടത്തിയെന്ന വിവരത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ‘ഓപറേഷന്‍ നുംഖോര്‍’ എന്ന പേരില്‍ വ്യാപക പരിശോധന നടത്തിയത്.

Continue Reading

kerala

വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം കൈക്കൂലി വാങ്ങി; കൊച്ചിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപ് ആണ് പിടിയിലായത്.

Published

on

കൊച്ചി: കൊച്ചിയില്‍ വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപ് ആണ് പിടിയിലായത്.

Updating…

Continue Reading

Trending