X

വിരാട് കോഹ്‌ലി സച്ചിന്റെ റെക്കോര്‍ഡ് മറിക്കടക്കുമെന്ന് വീരേന്ദര്‍ സെവാഗ്

 

ന്യൂഡല്‍ഹി : ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറി കടക്കുമെന്ന് മുന്‍ ഇന്ത്യന്‍ വെടികെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സച്ചിനെ പിന്തള്ളി കോഹ്‌ലി തന്റെ പേരിലാക്കുമെന്ന് സെവാഗ് പ്രവചിച്ചത്.

നിലവില്‍ 49 സെഞ്ച്വറിയുമായി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി സച്ചിന്റെ പേരിലാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരെ അവസാന ഏകദിനത്തിലും സെഞ്ച്വറി കുറിച്ചതോടെ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം 35 ആയി. വെറും 208 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ നായകന്‍ ഇത്രയും സെഞ്ച്വറികള്‍ അടിച്ചു കൂടിയത്. അതേസമയം 463 മത്സരങ്ങള്‍ വേണ്ടിവന്നു സച്ചിന് 49 സെഞ്ച്വറികള്‍ നേടാന്‍. നിലവിലെ ഫോമില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന ഖ്യാതി സച്ചിനെ പിന്തള്ളി കോഹ്‌ലി തന്റെ പേരിലാക്കുമെന്ന് പല വിദഗ്ധരും അഭിപ്രായ പ്രകടനം നടത്തുന്നതിനിടെയാണ് സച്ചിനെ കോഹ്‌ലി പിന്തള്ളുമെന്നും ഏകദിന കരിയറില്‍ കോഹ്‌ലിയുടെ എത്ര സെഞ്ച്വറി അടിക്കുമെന്നും സെവാഗ് പ്രവചിച്ചത്.

ഏകദിന കരിയറില്‍ വിരാട് കോഹ്‌ലി എത്ര സെഞ്ച്വറി നേടുന്നമെന്ന ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സെവാഗ്. കോഹ്‌ലി 62 സെഞ്ച്വറി നേടുമെന്നാണ് ചോദ്യത്തിന് മറുപടിയായി സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറും സെഞ്ച്വറി നേട്ടത്തില്‍ വിരാട് കോഹ്‌ലി തന്നെ പുറകിലാകുമെന്ന് പ്രവചിച്ചിരുന്നു.

 

അതേസമയം ടെസ്റ്റിലും സച്ചിന്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം. 200 മത്സരങ്ങളില്‍ നിന്നും 51 സെഞ്ച്വറിയാണ് സച്ചിന്റെ പേരിലുള്ളത്. വിരാട് കോഹ്‌ലിക്ക് 66 മ്ത്സരങ്ങളില്‍ നിന്നായി 21 സെഞ്ച്വറികളാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ് (45), മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് (41) എന്നിവരാണ് സച്ചിന്റെ തൊട്ടു പിന്നില്‍. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ 32 സെഞ്ച്വറിയുമായി ഇംഗ്ലണ്ടിന്റെ അലസ്റ്റിര്‍ കുക്കും ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല(28)യുമാണ് സച്ചിന്റെ നേട്ടത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന താരങ്ങള്‍.

 

chandrika: