Connect with us

kerala

കൊണ്ടോട്ടിയിലെ വാഹന ലേലം വിളിയില്‍ ട്വിസ്റ്റ്; ഇന്റര്‍നെറ്റ് കട്ടായതോടെ അവസരം നഷ്ടമായെന്ന് പരാതി

സംസ്ഥാനത്ത് പുതുതായി തുടങ്ങിയ കൊണ്ടോട്ടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് വാശിയേറിയ ലേലത്തിലൂടെയായിരുന്നു ആദ്യ രജിസ്‌ട്രേഷന്‍ നമ്പര്‍ ആയ KL. 84 0001 എന്ന നമ്പര്‍ ലേലത്തില്‍ പോയത്

Published

on

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ പുതുതായി തുടങ്ങിയ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ആദ്യ നമ്പറിനു വേണ്ടിയുള്ള ലേലം വിളിക്കെതിരെ പരാതി. കൊണ്ടോട്ടി തറയിട്ടാല്‍ സ്വദേശിയാണ് പരാതി നല്‍കിയത്. ലേലം വിളിക്കുന്ന സമയത്ത് ഇന്റര്‍നെറ്റ് സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് അവസരം നഷ്ടപ്പെടുത്തിയതിനെ ചൊല്ലിയാണ് പരാതി. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പണം കൂട്ടി വിളിക്കാനുള്ള അധികാരം നഷ്ടപ്പെട്ടെന്ന് പരാതിക്കാരന്‍ ഉന്നയിക്കുന്നു.

കെഎല്‍ 84 0001 എന്ന നമ്പര്‍ നേരത്തെ റെക്കോര്‍ഡ് തുകയായ 9,01,000 രൂപക്ക് ബിസിനസുകാരനായ കൊണ്ടോട്ടി സ്വദേശി സ്വന്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത നമ്പറിന് ഒന്നില്‍ കൂടുതല്‍ ആളുകള്‍ ആവശ്യക്കാര്‍ വന്നതിനാലാണ് ഓണ്‍ലൈന്‍ വഴി ലേലംവിളി നടന്നത്. രാവിലെ 10.30 ഓടെ ലേലംവിളി അവസാനിപ്പിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. ലേലത്തുക കൂട്ടി വിളിക്കുകയാണെങ്കില്‍ അധിക സമയം അനുവദിക്കുമെന്നും ലേലം ഒരു മണിക്ക് അവസാനിക്കുമെന്നുമാണ് അറിയിച്ചിരുന്നത്. പ്രസ്തുത ലേല സമയത്ത് ഇന്റര്‍നെറ്റ് സെര്‍വര്‍ തകരാറിലായതിനാല്‍ ലേലത്തുക കൂട്ടി വിളിച്ച് ലേലം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും എതിര്‍ കക്ഷിക്ക് അനുകൂലമായി ലേലം അവസാനിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.

സംസ്ഥാനത്ത് പുതുതായി തുടങ്ങിയ കൊണ്ടോട്ടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് വാശിയേറിയ ലേലത്തിലൂടെയായിരുന്നു ആദ്യ രജിസ്‌ട്രേഷന്‍ നമ്പര്‍ ആയ KL. 84 0001 എന്ന നമ്പര്‍ ലേലത്തില്‍ പോയത്.

നേരത്തെ ഒന്നര കോടിയുടെ മെഴ്‌സിഡീസ് ബെന്‍സ് കൂപ്പര്‍ കാറിന്‌ മുഹമ്മദ് റഫീഖ് എന്ന ബിസിനസുകാരന്‍ ഈ സ്വപ്ന നമ്പര്‍ സ്വന്തമാക്കിയിരുന്നു. ലേലത്തുക കൂടാതെ 25 ലക്ഷം രൂപ റോഡ് നികുതിയായും സര്‍ക്കാരിലേക്ക് ലഭിച്ചു. രണ്ടുപേരാണ് ലേലത്തില്‍ പങ്കെടുത്തത്.

കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈല്‍ സ്വദേശി ആണ് നെണ്ടോളി മുഹമ്മദ് റഫീഖ്. റാഫ്‌മോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ആയ റഫീഖിന് ഘാനയില്‍ ബിസിനസ് സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ മാസം ഒമ്പതിനാണ് കാര്‍ റഫീഖ് വാങ്ങിയത്. ഇപ്പോള്‍ വിദേശത്തുള്ള റഫീഖിന് വേണ്ടി മരുമകന്‍ ഷംസീര്‍ സി.എം ആണ് കാര്‍ വാങ്ങിയതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും.

kerala

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി അബ്ദുസമദ് സമദാനി

കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

Published

on

പൊന്നാനി യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം പി അബ്ദുസമദ് സമദാനി വോട്ട് രേഖപ്പെടുത്തി. പൊന്നാനിയില്‍ പത്തരമാറ്റ് പൊന്നുംതിളക്കമുള്ള മഹത്തായ വിജയം ഉണ്ടാവുമെന്ന് അബ്ദു സമദ്‌സമദാനി. നാട്ടുകാരുടെ അഭിമാനവും, അന്തസും ഉയര്‍ത്തുന്ന വിജയമാവും ഉണ്ടാവും. വലിയ ആത്മവിശ്വാസമുണ്ട്. കേരളത്തില്‍ യുഡിഎഫിന് പ്രത്യാശയുടെ പ്രഭാതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള വലിയ സൂര്യോദയമാണ്. ഇന്ത്യ മുന്നണിയ്ക്ക് തിളക്കമാര്‍ന്ന വിജയം ഉണ്ടാവും. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും സമദാനി പറഞ്ഞു. കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് കൃത്യം ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ആദ്യ വോട്ടര്‍മാരിലൊരാളായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വടകര ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, തുടങ്ങിയവരും വോട്ട് ചെയ്തു.

 

Continue Reading

kerala

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും: കുഞ്ഞാലിക്കുട്ടി

ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് മലപ്പുറത്ത് വിജയിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കും. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും.

ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

kerala

ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താകും; വോട്ട് രേഖപ്പെടുത്തി വി.ഡി.സതീശന്‍

ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Published

on

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വോട്ട് രേഖപ്പെടുത്തി. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളേജിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇരുപത് സീറ്റിലും ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധവും രോഷവുമെല്ലാം പ്രതിഫലിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending