kerala

കോന്നിയിൽ ചത്തനിലയിൽ കണ്ടെത്തിയ കടുവയുടെ മരണകാരണം അണുബാധയും പ്രായാധിക്യവുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

By webdesk15

July 22, 2023

കോന്നി ജനവാസ മേഖലയിൽ ചത്തനിലയിൽ കണ്ടെത്തിയ കടുവയുടെ മരണകാരണം അണുബാധയും പ്രായാധിക്യവുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറ്റ് കടുവകളുമായുള്ള ഏറ്റുമുട്ടലിൽ ഉണ്ടായ മുറിവുകളിൽ നിന്നുമുള്ള അണുബാധ കണ്ടെത്തി.വെടിയേറ്റതോ വിഷം കഴിച്ചതോ ആയ തെളിവുകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. കൂടുതൽ പരിശോധനക്കായി ആന്തരികാവയവങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ശ്യാം ചന്ദ്രൻ, ഡോ.രാഹുൽ നായർ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് വളർത്തുമൃഗങ്ങളെ കൊന്ന് ഭീതി പരത്തിയിരുന്ന കടുവയാണ് ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയെ പിടികൂടാൻ പ്രദേശത്ത് വനം വകുപ്പ് കൂടും സ്ഥാപിച്ചിരുന്നു.