കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ ഗ്രാമീണ ന്യായാലയം കുറ്റ്യാടിയില്‍ വരുന്നു. ന്യായാലയത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ഇതുള്‍പ്പെടെ രണ്ട് പുതിയ കോടതികളാണ് ജില്ലയില്‍ തുറക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി ഡിസംബര്‍ മൂന്നിന് കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങും.