കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കൃഷ്ണന്‍ (24) ആണ് മരണപ്പെട്ടത്.

ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. എന്‍.ഐ.ടി എം.ബി.എ ഹോസ്റ്റലിന്റെ നാലാം നിലയിലെ 2405-ാം നമ്പര്‍ മുറിയിലാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എം.ടെക് നാനോ ടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അരുണ്‍. മൃതദേഹം കെ.എം.സി.ടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

രാവിലെ സഹപാഠി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അരുണെ, മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡനും സെക്യൂരിറ്റിയുമെല്ലാം എത്തി മുറിയുടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. ജൂണ്‍ 28 നാണ് അരുണ്‍ കോളേജില്‍ ജോയിന്‍ ചെയ്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് വര്‍ഷം മുമ്പ് മറ്റൊരു ഒ്ന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.