Connect with us

Video Stories

കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധത തകര്‍ക്കാനുള്ള നീക്കം ചെറുക്കണം: മുഖ്യമന്ത്രി

Published

on

കോഴിക്കോട്: കേരളത്തിലെ സാംസ്‌കാരിക പ്രബുദ്ധത തകര്‍ക്കാനുള്ള ദുഷ്ടശക്തികളുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന് ചേരാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. രാജ്യത്തൊട്ടാകെ നടക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരെ സാഹിത്യകാരന്‍മാര്‍ നിതാന്തജാഗ്രത പുലര്‍ത്തണം.

അസഹിഷ്ണുത കൂടുതല്‍ നിലനില്‍ക്കുന്നത് ഈ രംഗത്താണ്. എഴുത്തുകാരോട് അവര്‍ എന്ത് എങ്ങനെ എഴുതണമെന്ന് കല്‍പ്പിക്കുന്ന ഇരുണ്ട കാലത്താണ് നാം ജീവിക്കുന്നത്. സാഹിത്യത്തിനു പുറത്തു നിന്നുകൊണ്ടു അവസാനവാക്കു പറയാനാണ് അത്തരം ശക്തികള്‍ ശ്രമിക്കുന്നത്. കോഴിക്കോട്ട് ബീച്ചില്‍ നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത കലയുടെ രംഗത്തു കൈവച്ചാല്‍ മൗലികതയുടെതായ പൊടിപ്പുകള്‍ പോലും ആ രംഗത്തുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

കേരളത്തില്‍ ഇതൊന്നും നടക്കുന്നില്ലെന്ന് കുറച്ചുകാലം മുമ്പുവരെ നമ്മള്‍ ആശ്വാസം കൊണ്ടിരുന്നു. എന്നാല്‍ എം.ടിക്കും കമലിനുമെതിരെ അടുത്തകാലത്തായി ഭീഷണിയുണ്ടായി. സമൂഹം ചിന്താപരമായി വളരാതിരിക്കാനുള്ള ഇടപെടലുകളാണ് നടക്കുന്നത്. ഇതുവഴി പുതിയതും മൗലികവുമായ ചിന്തകള്‍ ഉയരാതെ വരും. സമൂഹത്തിനകത്ത് വിഷാണുക്കള്‍ പ്രവഹിപ്പിച്ച് രോഗഗ്രസ്ഥമാക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.
തൊഴില്‍ പരീക്ഷകള്‍ മലയാളത്തിലെഴുതാനുള്ള അവസരമുണ്ടാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്നു കേരളത്തില്‍ മാതൃഭാഷ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. കേരളീയര്‍ക്കു മലയാളത്തില്‍ നീറ്റ് പരീക്ഷയെഴുതാന്‍ പറ്റില്ല.

എന്നാല്‍ തമിഴിലും ബംഗാളിയിലും അസമീസുമെല്ലാം എഴുതാന്‍ പറ്റുന്നുമുണ്ട്. ഈ മനോഭാവത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തും. ഭരണഭാഷ മലയാളമാക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മലയാള മാധ്യമത്തിലുള്ള പഠനം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം. മുകുന്ദന്‍ പ്രഭാഷണം നടത്തി. കെ. സച്ചിദാനന്ദന്‍, രവി ഡി.സി, എ.കെ അബ്ദുല്‍ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.

കോഴിക്കോട് ബീച്ചില്‍ നാല് വേദികളിലായി നടന്നുവരുന്ന കേരള സാഹിത്യോത്സവത്തിന് ഇന്ന് തിരശീലവീഴും. രാവിലെ 9.30ന് പ്രധാനവേദിയായ എഴുത്തോലയില്‍ നടക്കുന്ന ആദ്യ സെഷനില്‍ ദേശഭാവനകള്‍ സാഹിത്യത്തില്‍ വിഷയത്തില്‍ യു.എ ഖാദര്‍, യു.കെ കുമാരന്‍, സി.വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന മുഖാമുഖം പരിപാടിയില്‍ റൊമില ഥാപ്പര്‍, ഡോ.രാജന്‍ ഗുരുക്കള്‍ എന്നിവര്‍ പങ്കെടുക്കും. 6.30ന് നടക്കുന്ന സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending