Connect with us

kerala

കെഎസ്ആര്‍ടിസി ബസില്‍ പാമ്പിനെ കൊണ്ടുവന്ന സംഭവം; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്

Published

on

കെഎസ്ആര്‍ടിസി ബസില്‍ പാമ്പിനെ കൊണ്ടുവന്ന സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.ഡ്രൈവര്‍ ജീവന്‍ ജോണ്‍സണ്‍, കണ്ടക്ടര്‍ സി.പി ബാബു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ 21 നാണ് ബെംഗളുരു-തിരുവനന്തപുരം ബസില്‍ ജീവനക്കാരുടെ കൈവശം പാമ്പിനെ കൊടുത്തുവിടുന്നത്. മദ്യം കടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന വിജിലന്‍സ് പാര്‍സല്‍ ഉടമസ്ഥന് കൈമാറുന്ന സമയത്ത് തൈക്കാട് വെച്ച് പിടികൂടുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ പാഴ്‌സല്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തുന്നത്.

വിഷമില്ലാത്ത വളര്‍ത്തുന്ന പാമ്പാണ് ഇതെന്ന് പറഞ്ഞാണ് ഇത് കൈമാറിയതെന്നാണ് വിവരം. എന്നാല്‍ ബസില്‍ പാമ്പിനെ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും പ്രതിഫലം മോഹിച്ചാണ് ജീവനക്കാര്‍ ഇതിന് ഒത്താശ ചെയ്തുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

kerala

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ ഓവര്‍സിയര്‍ പിടിയില്‍

കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസുകളില്‍ കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തുകയായിരുന്നു.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ ഓവര്‍സിയര്‍ അറസ്റ്റില്‍. കോര്‍പറേഷനിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയാണ് പിടിയിലായത്. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു പൊന്നുരുന്നിയില്‍ വെച്ച് വിജിലന്‍സ് സംഘം പിടികൂടിയത്.

കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസുകളില്‍ കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തുന്ന വിവരം ലഭിച്ചത്.

Continue Reading

kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഒന്നാം പ്രതി തസ്ലീമ, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി തസ്ലീമ, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെ അറസ്റ്റ് ചെയ്തത്. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്ലീമ മൊഴി നല്‍കിയിരുന്നു. കൂടാതെ, തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്‌സൈസിന് ലഭിച്ചിരുന്നു

തസ്‌ലീമക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തതായും കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു.

 

 

Continue Reading

kerala

കണ്ണൂര്‍ ഇരിട്ടിയിലെ യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published

on

കണ്ണൂര്‍ ഇരിട്ടിയിലെ പായം സ്വദേശി സ്‌നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജിനീഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഭര്‍ത്താവും വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് സ്‌നേഹയുടെ കുടുംബം ആരോപിച്ചിരുന്നു.

തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമാണെന്ന്് സ്‌നേഹയുടെ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഭാര്യയുടെ മേലുള്ള സംശയം തുടക്കത്തിലുണ്ടായിരുന്നെങ്കിലും കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ നിറത്തിന്റെ പേരിലും സ്‌നേഹയെ ഉപദ്രവിച്ചെന്നാണ് പരാതി. തുടര്‍ന്ന് സ്ത്രീധനമായി നല്‍കിയ സ്വര്‍ണം കുറഞ്ഞുപോയി എന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.

പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒത്തുതീര്‍പ്പാക്കപ്പെട്ടതോടെ ഈ മാസം 15ന് ഉളിക്കല്‍ പൊലീസിലും സ്‌നേഹ പരാതി നല്‍കിയിരുന്നു.

Continue Reading

Trending