എറണാകുളം: കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് കൊടകര മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് ആയിരുന്നു അപകടം. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ബസ് യാത്രക്കാരായ 15ഓളം പേര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ കൊടകരയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.