X

‘ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം; ഇല്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ’; താക്കീത് നല്‍കി ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതികരിച്ച് ഹൈക്കോടതി. ബുധനാഴ്ചക്കകം ശമ്പളം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ബുധനാഴ്ചക്കകം ശമ്പളം നല്‍കാമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു.

അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കിയിട്ടില്ല. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ഇത് ബാധിക്കുമെന്ന് മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി. ബജറ്റ് മാസത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി രൂപയാണ്. അതിനിടെ കെഎസ്ആര്‍ടിസിക്കുള്ള സഹായം തുടരുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

 

 

 

webdesk14: