Connect with us

kerala

മാസപ്പടി ആരോപണത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍

കേരളത്തില്‍ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെയെല്ലാം മറുപടി ഉണ്ടാകും. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ അത് നിഴലിക്കുമെന്നും സുധാകരൻ വിശദീകരിച്ചു.

Published

on

വീണാ വിജയന്‍റെ മാസപ്പടി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്കു പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പറഞ്ഞു. 10ലക്ഷത്തിന് ഇത്രയേറെ അന്വേഷണം നടക്കുമ്പോൾ, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരോപണത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.കേരളത്തില്‍ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെയെല്ലാം മറുപടി ഉണ്ടാകും. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ അത് നിഴലിക്കുമെന്നും സുധാകരൻ വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു; ആഭ്യന്തരമന്ത്രി ടൂറില്‍: ക്രിമിനലുകള്‍ക്കെതിരെ പൊലീസ്‌ കർശന നടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശന്‍

സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ്‌ സംവിധാനം.

Published

on

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ്‌ സംവിധാനം.

ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണെന്നും മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാക്കാന്‍ സംസ്ഥാന പൊലീസ്‌ മേധാവി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളര്‍ന്ന നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികള്‍ കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പില്‍ അച്ഛനും മകനുമായുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ ഗുണ്ടകള്‍ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡില്‍ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ എത്രയെത്ര കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും കേരളത്തില്‍ നടക്കുന്നത്?

നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സി.പി.എം ജില്ല, ഏരിയ കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവര്‍ത്തിക്കുന്നതും അത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്.

പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചൊതുക്കലും സി.പി.എം ക്രിമിനലുകള്‍ക്ക് സുരക്ഷ ഒരുക്കലും മാത്രമാണ് കേരള പൊലീസിന്റെ പണി. പൊലീസിന്റെ ആത്മാഭിമാനമാണ് ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസ് സേനയ്ക്ക് ഒരു തലവനുണ്ടോയെന്നു പോലും സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

സംസ്ഥാനത്തെ ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പൊലീസ് അടിയന്തരമായി തയാറാകണം. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധവി തയാറാകണം.

Continue Reading

kerala

ഡ്രൈവിങ് ടെസ്റ്റ്​ അനിശ്ചിതത്വം തുടരുന്നു; മുടങ്ങിയത്​ മുക്കാൽ ലക്ഷം ടെസ്റ്റുകൾ

ഒ​മ്പ​ത് ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ല്‍ 75,000 ലൈ​സ​ന്‍സ് ടെ​സ്റ്റു​ക​ള്‍ മു​ട​ങ്ങി​യി​ട്ടു​ണ്ട്.

Published

on

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ക​ടും​പി​ടു​ത്തം തു​ട​ർ​ന്ന​തോ​ടെ ഡ്രൈവി​ങ്​ ടെ​സ്​​റ്റി​ലെ അ​നി​ശ്ചി​ത​ത്വം ക​ന​ക്കു​ന്നു. സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ മി​ക്ക സ്ഥ​ല​ത്തും ടെ​സ്റ്റ് മു​ട​ങ്ങി. ഒ​മ്പ​ത് ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ല്‍ 75,000 ലൈ​സ​ന്‍സ് ടെ​സ്റ്റു​ക​ള്‍ മു​ട​ങ്ങി​യി​ട്ടു​ണ്ട്. പൊ​ലീ​സ്​ കാ​വ​ലി​ൽ ടെ​സ്റ്റ്​ ന​ട​ത്താ​നു​ള്ള ​ശ്ര​മ​വും വി​ജ​യം​ക​ണ്ടി​ല്ല.

തൃ​ശൂ​ര്‍ അ​ത്താ​ണി​യി​ല്‍ ടെ​സ്റ്റി​ങ് ഗ്രൗ​ണ്ടി​ല്‍ ശ​വ​ക്കു​ഴി ഒ​രു​ക്കി​യാ​യി​രു​ന്നു സ​മ​രം. താ​മ​ര​ശേ​രി​യി​ലും കൊ​ല്ലം ആ​ശ്രാ​മ​ത്തും പ്ര​തി​ഷേ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ഞ്ഞി​വെ​ച്ചു. കൊ​ല്ലം ചി​റ്റു​മൂ​ല​യി​ല്‍ പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ ടെ​സ്റ്റി​ങ് ഗ്രൗ​ണ്ടി​ല്‍ നി​ര്‍ത്തി​യി​ട്ടും തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ​യി​ല്‍ റോ​ഡി​ല്‍ കി​ട​ന്നും പ്ര​തി​ഷേ​ധം ന​ട​ന്നു. മ​ല​മ്പു​ഴ​യി​ല്‍ ഡ്രൈ​വി​ങ് സ്‌​കൂ​ളു​കാ​ര്‍ ക​പ്പ​യും ക​ട്ട​ന്‍ചാ​യ​യും ഒ​രു​ക്കി​യാ​ണ് സ​മ​രം ചെ​യ്ത്.

അ​തേ​സ​മ​യം വെ​ള്ളി​യാ​ഴ്​​ച വി​വി​ധ ഓ​ഫി​സു​ക​ളി​ലാ​യി 86 അ​പേ​ക്ഷ​ക​രെ​ത്തി​യെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തി​ല്‍ 84 പേ​ര്‍ ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​തി​ല്‍ 63 പു​തി​യ അ​പേ​ക്ഷ​ക​ളാ​ണ്. വെ​ള്ളി​യാ​ഴ്ച ച​ട​യ​മം​ഗ​ല​ത്ത് മാ​ത്ര​മാ​ണ് ഡ്രൈ​വി​ങ് സ്‌​കൂ​ളി​ന്റെ വാ​ഹ​ന​ത്തി​ല്‍ ടെ​സ്റ്റ് ന​ട​ന്ന​ത്.

ഇ​തി​നി​ടെ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്താ​നാ​യി കെ.​എ​സ്.​ആ​ര്‍.​ടി.​സി ന​ല്‍കി​യ സ്ഥ​ലം മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍ട്ട് ന​ല്‍കി. ടെ​സ്റ്റ് ന​ട​ത്താ​ന്‍ ക​ഴി​യും​വി​ധ​ത്തി​ൽ ഇ​വി​ട​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണം വേ​ണം. ക​ഴ​ക്കൂ​ട്ടം, ചാ​ത്ത​ന്നൂ​ര്‍, പ​ന്ത​ളം, എ​ട​ത്വ, തേ​വ​ര, കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട, നി​ല​മ്പൂ​ര്‍, കോ​ഴി​ക്കോ​ട്, പ​യ്യ​ന്നൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​ട​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാക​ത്തി​ല്‍ ഭൂ​മി​യു​ള്ള​ത്.

Continue Reading

EDUCATION

വിജയത്തിൻ്റെ ത്രിമധുരവുമായി പഴമള്ളൂരിലെ പാലത്തിങ്ങൽ വീട്

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, എൽ.എസ്.എസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മലപ്പുറം കൂട്ടിലങ്ങാടി കുറുവ പഴമള്ളുരിലെ പാലത്തിങ്ങൽ വീട്ടിന് ത്രിമധുരം.

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

ഇവരുടെ മൂത്ത മകളും കോട്ടക്കൽ യൂണിവേഴ്സൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയുമായ നഷ് വ ഹയർ സെക്കണ്ടറിയിലും രണ്ടാമത്തെ മകൾ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസിലെ നൈഫഎസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ മൂന്നാമത്തെ മകൻ ചെറുകുളമ്പ് അൽ ഇർഷാദ് സ്കൂളിലെ മുഹമ്മദ് സയാൻ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി.

2022 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് ജേതാവ് കൂടിയായ
നഷ് വ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1184 മാർക്കോടെയാണ് (98.66 %) എ പ്ലസ് ജേതാവായത്. ഇരുവരും യു.പി.ക്ലാസിൽ യു.എസ്.എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട് .

മങ്കട സബ്ജില്ല ശാസ്ത്രമേളയിൽ കാർഡ്ബോർഡ് &സ്ട്രോബോർഡ് നിർമ്മാണ മത്സരത്തിൽ മുഹമ്മദ് സയാൻ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനവും നൈഫ സ്റ്റിൽമോഡൽ സയൻസിൽ
മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

മൂന്നു മക്കളുടെയും നേട്ടങ്ങളിൽ സന്തോഷിക്കുകയാണ് രക്ഷിതാക്കളായ
ഉമ്മത്തൂർ എ എം.യു.പി.സ്കൂൾ അധ്യാപകനും മങ്കട ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗവും കുറുവ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ അബ്ദുസലാം മാസ്റ്ററും വടക്കാങ്ങര ടി.എസ്.എസ് ഹൈസ്കൂൾ അധ്യാപികയായ സിംലിജാസും.

Continue Reading

Trending