kerala
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി ജലീല്‍
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്ണിന് പ്രവേശനമില്ല

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ വണ്ടൂര്‍ ജി.ജി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ശസയെ അവഹേളിച്ച് കെ.ടി.ജലീല്‍ എം.എല്‍.എ. ഫെയ്സ്ബുക്കിലൂടെയാണ് മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ ജലീലിന്റെ അവഹേളനം. മലപ്പുറം ജില്ലയിലടക്കം മലബാറില്‍ രൂക്ഷമായ സീറ്റ് ക്ഷാമം സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുമ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി വന്നതായിരുന്നു കെ.ടി ജലീല്‍.
സര്‍ക്കാരിനെ ന്യായീകരിച്ചും യു.ഡി.എഫിനെ കുറ്റപ്പെടുത്തിയും വസ്തുത വിരുദ്ധമായ കണക്കുകള്‍ നിരത്തിയും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട കെ.ടി ജലീലിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് നേരിട്ടത്. യഥാര്‍ത്ഥ കണക്കുകളുമായി പലരും കമന്റുകളുമായി വന്നതോടെ കെ.ടി ജലീലിന് മറുപടിയില്ലാതായി. മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് മലപ്പുറത്ത് പുറത്തിരിക്കുന്നതെന്ന വസ്തുത പലരും നിരത്തി. ഇതിനിടയിലാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച ഫാത്തിമ ശസ എന്ന വിദ്യാര്‍ത്ഥി സങ്കടം സഹിക്കാന്‍ വയ്യാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടി കരയുന്ന വീഡിയോ ജലീലിന്റെ പോസ്റ്റിന് താഴെ കമന്റായി വന്നത്. ഇതിന് കെ.ടി ജലീല്‍ നല്കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിക്കാരുടെയോ ലീഗുകാരുടെയോ വീട്ടില്‍ നിന്ന് തിരക്കഥ എഴുതി വിട്ടതല്ലെ ഇതൊക്കെ ആര്‍ക്കാ അറിയാത്തത് എന്നായിരുന്നു കെ.ടി ജലീല്‍ എം.എല്‍.എയുടെ മറുപടി. എം.എല്‍.എ നിലവാരം വെളിപ്പെടുത്തിയ മറുപടി എന്ന് പലരും വിമര്‍ശിച്ചു. മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടും ഹയര്സെക്കന്ററിക്ക് ചേരാന്‍ കഴിയാതെ സങ്കടപ്പെട്ട കുട്ടിയെ മനസിലാക്കാന്‍ കഴിയാതെയുള്ള എം.എല്‍.എയുടെ മറുപടി തരം താണതാണെന്നും പൊതുപ്രവര്ത്തകന് ചേര്‍ന്നതല്ലെന്നും പലരും വിമര്‍ശിച്ചു. എന്തിലും രാഷ്ട്രീയം കാണുന്നതിന് പകരം സ്വന്തം സര്‍ക്കാരിനോട് സ്വന്തം ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്നം പരിഹരിക്കാന്‍ പറയു എന്നും പലരും മറുപടി നല്കി. ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളെല്ലാം വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് തുടങ്ങിയവരെല്ലാം വലിയ പ്രക്ഷോഭങ്ങളിലാണ്. കഴിഞ്ഞ ദിവസം മലപ്പുറത്തെത്തിയ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേ കട്ജു സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്പീക്കര്‍ എ.എന്‍ ശംസീറിനോട് കയര്‍ക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇതുകൊണ്ടൊന്നും കുലുങ്ങാത്ത സര്‍ക്കാര്‍ മലബാറിനെ തിരിഞ്ഞുനോക്കുന്നില്ലെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്.
kerala
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്.

ആലുവയില്‍ നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ചെങ്ങമനാട് പൊലീസാണ് ഇന്ന് അപേക്ഷ സമര്‍പ്പിക്കുക. കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. നിലവില്‍ ഇവര്‍ കാക്കനാട് വനിത സബ്ജയിലിലാണ്. അതിനിടെ, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ പിതാവിന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പുത്തന്‍കുരിശ് പൊലീസാവും കേസ് അന്വേഷിക്കുക.
തിങ്കളാഴ്ച വൈകീട്ടാണ് മറ്റക്കുഴി അംഗന്‍വാടിയില്‍നിന്ന് വിളിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിയെ മാതാവ് മൂഴിക്കുളം പാലത്തില്‍നിന്ന് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
kerala
മലക്കപ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു
ഷോളയാര്‍ ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന മേരി (67) ആണ് കൊല്ലപ്പെട്ടത്.

മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന മേരി (67) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെയാണ് സംഭവം. കേരള ചെക്ക്പോസ്റ്റില്‍ നിന്ന് 100 മീറ്റര്‍ അകലെ വാല്‍പ്പാറ അതിര്‍ത്തിയിലാണ് സംഭവം.
തമിഴ്നാട് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റും. മലക്കപ്പാറയില്‍ ഒരു മാസം മുമ്പും കാട്ടാന ഒരാളെ കൊലപ്പെടുത്തിയിരുന്നു. വനത്തിനുള്ളില്‍ കാട്ടുതേന്‍ ശേഖരിക്കാന്‍ പോയ അടിച്ചില്‍തൊട്ടി ഊരിലെ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
kerala
കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേര് കൂടി അറസ്റ്റില്‍
കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന് , അനസ് എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന് , അനസ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടര്‍ന്ന് മൈസൂര്‍, ഷിമോഗ എന്നീ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞദിവസം കേസില്‍ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികള്‍ ഉപയോഗിച്ച, വാഹനങ്ങളെ ക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു.
കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരന് അജ്മല്‍ റോഷന് വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനോടകം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.
-
kerala13 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി