Connect with us

kerala

കുണ്ടൂര്‍ മര്‍കസ് സമ്മേളനം: സ്വാഗതസംഘം രൂപീകരണം ഇന്ന്

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Published

on

തിരൂരങ്ങാടി: 2025 ജനുവരി 16 മുതല്‍ 19 വരെ നടക്കുന്ന കുണ്ടൂര്‍ മര്‍കസ് സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ കണ്‍വന്‍ഷന്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് മര്‍കസില്‍ നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി അധ്യക്ഷനാകും. സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി പങ്കെടുക്കും.

കുണ്ടൂര്‍ മര്‍കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ 35-ാം വാര്‍ഷിക സനദ് ദാന സമ്മേളനം ജനുവരി 16, 17, 18, 19 തിയ്യതികളില്‍ നടത്താന്‍ മുന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

 

kerala

പേരിന് മാത്രം നടപടി; സിപിഎം പി.പി ദിവ്യയെ ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിര സമിതിയംഗമായി ഉള്‍പ്പെടുത്തി

മുന്‍ എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹരജി ഹൈകോടതി 12ന്​ പരിഗണിക്കാനിരിക്കുകയാണ്.

Published

on

പി.പി. ദിവ്യയെ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതി പുനഃസംഘടിപ്പിച്ചു. ധനകാര്യ സ്ഥിരം സമിതിയിൽ വന്ന ഒഴിവ് നികത്തുന്നതിന് പാർട്ടി നിർദേശപ്രകാരമാണ് ദിവ്യയെ ഉൾപ്പെടുത്തിയത്.

മുന്‍ എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹരജി ഹൈകോടതി 12ന്​ പരിഗണിക്കാനിരിക്കുകയാണ്.

എ.ഡി.എമ്മിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിനു പിന്നാലെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.പി. ദിവ്യയെ സി.പി.എം നീക്കിയിരുന്നു. പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്റായി കെ.കെ. രത്നകുമാരിയെ പാർട്ടി നിർദേശിക്കുകയും ചെയ്തു.

മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ദിവ്യ റിമാൻഡിലായപ്പോൾ ജില്ല കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

Continue Reading

kerala

പിടിച്ചു നില്‍ക്കാനാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്; മന്ത്രി കെ കൃഷ്ണന്‍കുട്ടി

കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് ഈ വര്‍ഷം വൈദ്യുതി പ്രതിസന്ധി കുറവാണ്.

Published

on

വൈദ്യുതി നിരക്ക് കൂട്ടാതെ നിവൃത്തിയില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പിടിച്ചു നില്‍ക്കാനാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും 250 യൂണിറ്റിന് കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉള്ളവര്‍ക്ക് മാത്രമേ നിരക്ക് വര്‍ധന ബാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയാല്‍ നിരക്ക് കുറയ്ക്കും. നിലവില്‍ ഉയര്‍ന്ന തുകയ്ക്കാണ് വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത്. ചെലവ് ചുരുക്കാന്‍ ബോര്‍ഡ് ജീവനക്കാരുടെ എണ്ണം ഉള്‍പ്പെടെ കുറച്ചു. ആഭ്യന്തര ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ ശക്തമായി ശ്രമിക്കും.

കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് ഈ വര്‍ഷം വൈദ്യുതി പ്രതിസന്ധി കുറവാണ്. വേനലില്‍ കടുത്ത പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. ലോഡ് ഷെഡിംഗ് ഉണ്ടാവാതിരിക്കാനാണ് ശ്രമിക്കുന്നത്. നിരക്ക് വര്‍ധനവിനെക്കാള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുക ലോഡ് ഷെഡിംഗ് – മന്ത്രി വ്യക്തമാക്കി.

യൂണിറ്റിന് 16 പൈസയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതായാണ് ഉത്തരവില്‍ പറയുന്നത്.

യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും. കെഎസ്ഇബി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നത്.

Continue Reading

kerala

എസ്.എഫ്.ഐ ക്യാമ്പസിലും പൊതു സമൂഹത്തിലും വെറുക്കപ്പെട്ടു: മാത്യൂ കുഴൽനാടൻ

കേരളത്തിന്റെ പൊതുസമൂഹത്തിന് അപവാദമായ സംഭവങ്ങളാണ് യൂനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ കാണിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

Published

on

യൂനിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ക്രൂരമായി മർദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രതിഷേധ മാർച്ച് നടത്തി. എം.എൽ.എ ഹോസ്റ്റലിന് സമീപം ആരംഭിച്ച മാർച്ച് അയ്യങ്കാളി ഹാളിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രതിഷേധയോഗം ഡോ.മാത്യൂ കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ പൊതുസമൂഹത്തിന് അപവാദമായ സംഭവങ്ങളാണ് യൂനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ കാണിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. അപരിഷ്കൃതമായ സമൂഹത്തിൽ പോലും നടക്കാത്ത സംഭവമാണിത്. ഭിന്നശേഷി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ ഇതുവരെയും അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിൻറേത്.

എസ്.എഫ്.ഐ എന്ന പ്രസ്ഥാനം ക്യാമ്പസിലും പൊതുസമൂഹത്തിലും വെറുക്കപ്പെട്ടു.അധ്യാപകർ പോലും ഭയപ്പാടിലാണ്. സിപിഎമ്മിന് പോലും എസ്.എഫ്.ഐയെ നിയന്ത്രിക്കാൻ കഴിയുന്നില്ല ലഹരി പിടിച്ച വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ മാറിയെന്നും അതിനെ ചങ്ങലയ്ക്കിടണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡൻറ് ഗോപു നെയ്യാർ അധ്യക്ഷത വഹിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽസംഘർഷമുണ്ടായി .ആറ് തവണ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു.

Continue Reading

Trending