kerala
പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട

സാമുദായിക സൗപാര്‍ദ്ദത്തിന്റെ അംബാസിഡറെന്ന് മലയാളിക്കര നീട്ടിവിളിച്ച പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്താനവും എത്തിച്ചേര്‍ന്നിട്ടുള്ള വര്‍ഗീയബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാന്‍ കഴിയൂ. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കാനും, വിവിധ വിഷയങ്ങളുയര്‍ത്തിപ്പിടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള വ്യാപകമായ ശ്രമങ്ങളും സംഘ്പരിവാര്‍ ശക്തികളുടെ നേത്യത്വത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിന് അനുഗുണമായ നീക്കങ്ങളാണ് ഇടതു സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ത്യശൂര്‍പൂരം കലങ്ങിയതിലും ആര്‍.എസ്.എസ് ബാന്ധവത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിലും മുനമ്പം വിഷയം അപരിഹാര്യമായി അനന്തമായിനീട്ടിക്കൊണ്ടുപോകുന്നതിലുമെല്ലാം ഈ സഹായ ഹസ്തത്തിന്റെ ലാഞ്ചനകളാണ് നിറഞ്ഞുനില്‍ക്കുന്നത്.
രാജ്യത്തെ ഇതര ദേശങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഈറ്റില്ലമാക്കിമാറ്റുന്നതില്‍ അതിനിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ള പാണക്കാട് കുടുംബത്തെയും മഹിതമായ ആ തറവാടിന്റെ വര്‍ത്ത മാനകാല നായകന്‍ സയ്യിദ് സാദിഖലി ശിഹാബ്തങ്ങളെയും അനിതരസാധാരണമായ രീതിയില്‍ ലക്ഷ്യംവെക്കുന്നതിലൂടെ ഈ നാട് തകര്‍ന്നുകാണാനുള്ള സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് കനത്തൊരു കൈത്താങ്ങാണ് പിണറായി വിജയന്‍ നല്‍കിയിരിക്കുന്നത്. ജാതിമത ഭേദമന്യേ ഒരാള്‍ക്കു മുന്നിലും ഒരിക്കലും കൊട്ടിയടക്കപ്പെടാതെ, മനുഷ്യന്റെ പ്രയാസങ്ങളിലേക്കും വേദനകളിലേക്കും തുറന്നുവെച്ച് കവാടമാണ് കൊടപ്പനക്കല്‍ തറവാട്. ആര്‍ക്കും എപ്പോഴും കടന്നുവരാവുന്ന, സങ്കടങ്ങള്‍ പങ്കുവെക്കാവുന്ന വേദനകള്‍ ഇറക്കിവെക്കാവുന്ന ആ കോലായയെ ലോകം അല്‍ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അസാധ്യമെന്ന് കരുതിയ പലതും ആ തിരുമുറ്റത്തു വെച്ച് സാധ്യമാവുന്നത് കണ്ട് സമുദായവും സമൂഹവും പലതവണ അമ്പരന്നുനിന്നിട്ടുണ്ട്. ആശയപരമായി വിയോജിക്കുന്നവര്‍പോലും മാനവികതയുടെ ഈ മഹാത്മ്യ ത്തില്‍ പങ്കാളികളാകുന്നതിനും അത് പാടിപ്പുകഴ്ത്തുന്നതിനും ഒരു മടിയും മറയും പ്രകടിപ്പിക്കാറില്ല.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മാര്‍ഗംവിട്ട് സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്ത സന്ദീപ് വാര്യറും സാക്ഷ്യപ്പെടുത്തിയത് ഈ യാഥാര്‍ത്ഥ്യമാണ്. ബി.ജെ.പിയോടൊപ്പമായിരുന്നപ്പോള്‍ പോലും ഈ മുറ്റത്തെ അല്‍ഭുതത്തോടെയാണ് താന്‍ നോക്കിക്കണ്ടിരുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത് മറ്റൊന്നല്ല. ഈ സാഹചര്യത്തില്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍, ബി.ജെ.പിയുടെ ഉന്നതാധികാര സമിതി അംഗമായിരുന്നൊരാള്‍ ഒരു നിബന്ധനകളുടെയും പുറത്തല്ലാതെ മ തേതരപക്ഷത്തേക്ക് കടന്നുവരികയും കൊടപ്പനക്കല്‍ തറവാട്ടിലെത്തി ആശിര്‍വാദങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയും അസഹിഷ്ണുതയുമുണ്ടാകുന്നുവെങ്കില്‍ അത് സംഘപരിവാര്‍ ബാന്ധവത്തിന്റെ അനുരണനമല്ലാതെ മറ്റെന്താണ്. മുഖ്യമന്ത്രിയും കൂട്ടരും നാഴികക്കു നാല്‍പ്പതുവട്ടം വിളിച്ചു പറയുന്ന മതനിരപേക്ഷതയോട് ആത്മാര്‍ത്ഥതയുടെ ഒരു തരിമ്പെങ്കിലുമുണ്ടെങ്കില്‍ ഈ നിലപാടുമാറ്റത്തെ സ്വാഗതം ചെയ്യുകയും കൂടിക്കാഴ്ച്ചയില്‍ സന്തോഷം പ്രകടിപ്പിക്കുകയുമല്ലേ വേണ്ടത്.
ബാബരി മസ്ജിദ് ധ്വംസനാനന്തരമുള്ള സ്‌തോഭജനകമായ രാഷ്ട്രീയ സാഹചര്യത്തെയാണ് സാദിഖലി തങ്ങളെ വിമര്‍ശിക്കാന്‍ പിണറായി ഉപയോഗിച്ചതെന്നതും യാദൃശ്ചികമായി കാണാനാകില്ല. സംഘ്പരിവാര്‍ ആഗ്രഹിച്ചതുപോലെ രാജ്യമൊന്നടങ്കം വര്‍ഗീയകലാപങ്ങളാല്‍ വെന്തുരുകിയപ്പോള്‍ കേരളം സമാധാനത്തിന്റെ തുരുത്തായി മാറിയത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെടുത്ത ധീരോദാത്തമായ നിലപാടൊന്നുകൊണ്ടുമാത്രമായിരുന്നുവെന്നതിന് സാക്ഷി കലര്‍പ്പില്ലാത്ത ചരിത്രമാണ്. വൈകാരിക വിക്ഷോഭങ്ങളുടെ മഹാപ്രവാഹങ്ങള്‍ക്കുമുന്നില്‍ സമാധാനത്തിന്റെ സന്ദേശവുമായി ഒരവദൂതനെപോലെ നി ലയുറപ്പിക്കുമ്പോള്‍ രാഷ്ട്രിയമായ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്‌കങ്ങളിലേക്കല്ല തങ്ങള്‍ നോക്കിയത്. മറിച്ച് ഈ നാടിന്റെ സമാധാനാന്തരീക്ഷത്തിന്റെ സംരക്ഷണത്തിലേക്കാണ്. മനസാക്ഷി മരവിച്ചുപോയിട്ടില്ലാത്ത, ഹ്യദയം കല്ലായിപ്പോയിട്ടില്ലാത്ത ഏതൊരാളുടെയും കാതുകള്‍ കോരിത്തരിക്കുകയും കണ്ണുകള്‍ ഈറനണിഞ്ഞുപോവുകയും ചെയ്യുന്ന സമ്മോഹനമായ ഈ ചരിത്രമുഹൂര്‍ത്തത്തെ കേവല രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അവമതിക്കാന്‍ ശ്രമിക്കുന്നതിലൂടെ പിണറായി വിജയന്‍ സ്വയം ചെറുതാവുകയാണ് ചെയ്യുന്നത്. പറഞ്ഞുറപ്പിച്ചുപോയ ധാരണകള്‍ക്കുവേണ്ടി മുഖ്യമന്ത്രിക്ക് മനസാക്ഷിയെ തന്നെ പണയപ്പെടുത്തേ ണ്ടിവരുന്നുണ്ടാവാം. എന്നാല്‍ ഈ നാടിന്റെ അസ്തിവാരമിളക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിനുവേണ്ടിയുണ്ടാകരുതെന്ന് മാത്രമേ അദ്ദേഹത്തെ ഓര്‍മപ്പെടുത്താനുള്ളൂ.
kerala
കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്
ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്. ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.
കടുവക്കായി തെരച്ചില്‍ നടക്കുന്ന റാവുത്തന്‍ കാടില്‍ നിന്നും 5 കിലോമീറ്റര്‍ അപ്പുറത്ത് മഞ്ഞള്‍ പാറയിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. കാല്‍പാടുകള്‍ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ഞള്‍ പാറയിലും ഇന്ന് രാവിലെ ക്യാമറകള്‍ സ്ഥാപിച്ചു.
kerala
പാലക്കാട്ടെ കാട്ടന ആക്രമണം; കൊല്ലപ്പെട്ട ഉമ്മറിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന ആക്രമിച്ച് കൊന്നത്.

പാലക്കാട് എടത്തനാട്ടുകരയില്‍ കാട്ടന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉമ്മറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന ആക്രമിച്ച് കൊന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.
ടാപ്പിങ് തൊഴിലാളിയായ ഉമ്മര്‍ അതിരാവിലെ ജോലിക്കായി പോയിരുന്നു. നടത്തിയ തിരച്ചിലിലാണ് വൈകുന്നേരത്തോടെ കൃഷിയിടത്തില്‍ ഉമ്മറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്തും, തലയിലും മുറിവുണ്ട്. ആനയുടെ ആക്രമണത്തിലാണ് ഉമ്മര്‍ മരിച്ചതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചു. കാട്ടന തുമ്പികൈ കൊണ്ട് എടുത്ത് എറിഞ്ഞതാകാനാണ് സാധ്യത.
രാത്രി ഏഴരയോടെയാണ് മൃതദേഹം ആംബുലന്‍സിനരികെ എത്തിച്ചത്. രാത്രി ഒന്‍പതരയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. രാവിലെ ഒന്‍പത് മണിക്ക് പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഉമ്മറിന്റെ കുടുംബത്തിന് നഷ്ട്ടപരിഹാര തുകയുടെ ആദ്യഘടുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും.
kerala
ആലുവയിലെ മൂന്ന് വയസുകാരിയുടെ മരണം; കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത് മാതാവ് എന്ന് മൊഴി
കുഞ്ഞിനെ പുഴയിലെറിഞ്ഞത് താന്‍ തന്നെയാണെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ആലുവയില്‍ മൂന്ന് വയസുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ അമ്മ തന്നെയാണ് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് മൊഴി. മറ്റക്കുഴി സ്വദേശി മൂന്ന് വയസുകാരി കല്യാണിയാണ് മരിച്ചത്. മൂഴിക്കുളം പുഴയില്‍ നിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്‌കൂബ ഡൈവിങ് സംഘവും രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് പിഞ്ചോമനയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികളിയായിരുന്നു.
കുഞ്ഞിനെ പുഴയിലെറിഞ്ഞത് താന്‍ തന്നെയാണെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
മുന്‍പും കുട്ടിയെ യുവതി കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കയിരുന്നെന്നും മറ്റൊരു ദിവസം ടോര്‍ച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തന്‍കുരിശ് പൊലീസിന് മൊഴി നല്‍കി.
തങ്ങള്‍ക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞിനെ താന്‍ പുഴയിലെറിഞ്ഞെന്നും കല്യാണിയുടെ മാതാവ് തന്നെ ബന്ധുക്കളോട് പറഞ്ഞതായും വിവരമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി അയല്‍വാസികളും സ്ഥിരീകരിക്കുന്നുണ്ട്.
കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. മൂഴിക്കുളത്ത് വച്ച് ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി