kerala

കുസും സോളാര്‍ പദ്ധതി ക്രമക്കേട്; വിജിലന്‍സിന് പരാതി നല്‍കി രമേശ് ചെന്നിത്തല

By webdesk18

August 17, 2025

കുസും സോളാര്‍ പദ്ധതി ക്രമക്കേടില്‍ വിജിലന്‍സിന് പരാതി നല്‍കി രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് നൂറുകോടിയുടെ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.

ക്രമക്കേട് നടന്നതിന് തെളിവ് സമര്‍പ്പിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ‘അനര്‍ട്ട് ടെണ്ടര്‍ വിളിച്ചത് മുതല്‍ ക്രമക്കേട്’ നടന്നെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജം ഉപയോഗിച്ച് കാര്‍ഷികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും വരുമാനം നേടുന്നതിനും വേണ്ടിയുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് കുസും സോളാര്‍ പദ്ധതി.