X
    Categories: gulfNews

കുവൈത്തില്‍ 432 പേര്‍ക്ക് കൂടി കോവിഡ്; പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിന്റെ സയമപരിധി നീട്ടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 432 പേര്‍ക്ക്. 618 പേര്‍ രോഗമുക്തരായി. ഇതുവരെ 80960 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 72,925 പേരാണ് ഇതുവരെ രോഗമുക്തരായത്. മൂന്നുപേര്‍കൂടി മരിച്ചതോടെ രാജ്യത്ത് മരണനിരക്ക് 518 ആയി. 7517 പേരാണ് ചികിത്സയിലുള്ളത്. 99 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3056 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.

അതിനിടെ, വിദേശത്തു നിന്ന് കുവൈത്തിലേക്ക് വരുന്നവരുടെ പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ സമയ പരിധി നീട്ടി. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ നാലു ദിവസം മുമ്പ് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും. നേരത്തെ, ഇത് 72 മണിക്കൂറായിരുന്നു. ഇതാണ് 96 മണിക്കൂറാക്കി ഉയര്‍ത്തിയത്. ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്കു ഒഴിവാക്കാന്‍ കൂടിയാണ് ഈ പുതിയ തീരുമാനം.

Test User: