X

കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ യൂണിറ്റി കോൺഫറൻസ് സമാപിച്ചു

കുവൈത്ത് സിറ്റി :”മനുഷ്യ നന്മക്ക് മതം” എന്ന പ്രമേയത്തിൽ, കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യൂണിറ്റി കോൺഫറൻസ് സമാപിച്ചു. അബ്ബാസിയ്യ ഓക്സ്ഫോർഡ് പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന പരിപാടി, ജന പങ്കാളിത്തം കൊണ്ടും കുവൈത്തിലെ മത സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിധിനിധികളുടെ ഒത്തുചേരൽ കൊണ്ടും ശ്രദ്ധേയമായി. ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉൽഘടനം നിർവഹിച്ചു.
യുവ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ ശുഐബുൽ ഹൈതമി വാരാമ്പറ്റ മുഖ്യാതിഥിയായിരുന്നു. മനുഷ്യ മനസ്സുകൾക്കിടയിൽ അകലം വർധിച്ചുവരികയും വെറുപ്പും വിദ്വേഷവും വ്യാപകമാവുകായും ചെയ്യുന്ന ഈ കാലത്തു മതങ്ങൾ മുന്നോട്ടുവെക്കുന്ന വിശാലമായ മാനവികതയുടെ സന്ദേശങ്ങൾ കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. കെ ഐ സി പ്രസിഡന്റ് അബ്ദുൽഗഫൂർ ഫൈസി പൊന്മള അദ്ധ്യക്ഷത വഹിച്ചു.
കുവൈത്ത് KMCC സംസ്ഥാന പ്രസിഡൻ്റ് ശറഫുദ്ദീൻ കണ്ണേത്ത്, KKMA കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ OICC നാഷണൽ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, സാരഥി കുവൈത്ത് മുൻ പ്രസിഡന്റ് സജീവ് നാരായണൻ, ഫാദർ ഗീവർഗീസ് ജോൺ തുടങ്ങീ കുവൈത്തിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹോദര്യവും ഐക്യവും മതസൗഹാര്‍ദവും തിരിച്ചുപിടിക്കാന്‍ വിയോജിപ്പുകൾ മറന്നു ഒന്നിച്ചു നില്ക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന അക്ഷരക്കൂട്ട് പദ്ധതിയുടെ ബ്രോഷർ പ്രകാശനവും പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ഉത്ഘാടനവും മംഗോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ എം കെ റഫീഖ് നരിപ്പറ്റക്ക് നൽകികൊണ്ട് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ നിർവഹിച്ചു.അമീൻ മുസ്‌ലിയാർ ചേകന്നൂർ ഖിറാഅത് അവതരിപ്പിച്ചു . കെ ഐ സി വിദ്യാഭ്യാസ വിങ് സെക്രെട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി സ്വാഗതവും കേന്ദ്ര സെക്രട്ടറി ഇസ്മായിൽ ഹുദവി നന്ദിയും പറഞ്ഞു.കേന്ദ്ര മേഖല ഭാരവാഹികൾ പരിപാടിക്കു നേതൃത്വം നൽകി.

webdesk13: