ബംഗളൂരു: പ്രമുഖ യുവനടന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. യുവ കന്നഡ നടന്‍ സുബ്രഹ്മണ്യ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി ബംഗളൂരു സ്വദേശിനിയായ 23കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ശീതള പാനീയത്തില്‍ മയക്കു മരുന്ന് നല്‍കി ബോധരഹിതയാക്കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്തതോടെ നടന്‍ ഒളിവിലാണ്. സുബ്രഹ്മണ്യത്തിനായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട യുവതിയും നടനുമായുള്ള വിവാഹം ബന്ധുക്കള്‍ നേരത്തെ ഉറപ്പിച്ചിരുന്നു. എന്നാല്‍ തന്റെ പുതിയ ചിത്രമായ ഹൊമ്പനയുടെ റിലീസിങിന് ശേഷം വിവാഹം നടത്തിയാല്‍ മതിയെന്ന് നടന്‍ വാശി പിടിച്ചു. എന്നാല്‍ സിനിമ റിലീസ് ചെയ്തതിന് ശേഷവും വിവാഹം നീട്ടി വയ്ക്കാന്‍ സുബ്രഹ്മണ്യ ആവശ്യപ്പെടുകയായിരുന്നെന്ന് യുവതി ആരോപിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് സഹോദരിയുടെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിക്ക് തന്റെ കൂടെ വരാന്‍ സുബ്രഹ്മണ്യ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് പാര്‍ട്ടിക്ക് എത്തിയ പെണ്‍കുട്ടിയെ ശീതള പാനീയം നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. വിവാഹം നിശ്ചയിച്ചിരുന്നതിനാല്‍ പരാതി നല്‍കാന്‍ ആദ്യം യുവതി തയ്യാറായില്ല, എന്നാല്‍ തന്നെ നടന്‍ അവഗണിക്കാന്‍ തുടങ്ങിയെന്ന്് മനസ്സിലായതോടെ സംഭവം ബസനഗുഡി വനിതാ പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.