പത്തനംത്തിട്ട: പത്തനംത്തിട്ട ജില്ലയില്‍ കനത്ത മഴ തുടര്‍ന്ന് അതിരുങ്കലില്‍ ഉരുള്‍പൊട്ടല്‍. ആളാപായമുണ്ടായിട്ടില്ല. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അഞ്ച് ഇടങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം നിലച്ചു.

കൊല്ലംപടി-അതിരുങ്കല്‍, പുളിഞ്ചാണി-രാധപ്പടി റോഡും വെള്ളത്തിലായി. ഈ ഭാഗങ്ങളിലും ഗതാഗതം താറുമാറായി. കൊല്ലംപടി-അതിരുങ്കല്‍ റോഡില്‍ ക്ഷേത്രത്തിനു സമീപത്ത് മണ്ണിടിഞ്ഞുവീണതും ഗതാഗതം ഏറെ നേരം നിലക്കാന്‍ കാരണമായി.