Connect with us

Education

അധ്യയന വര്‍ഷം നഷ്ടപ്പെടുന്നു; ഭാഷാ അധ്യാപക വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

Published

on

കോഴിക്കോട്: 2019 21 അധ്യയനവര്‍ഷത്തില്‍ പുതുതായി ആരംഭിച്ച ഭാഷാ അധ്യാപക ട്രെയിനിങ് കോഴ്‌സ് (അറബിക്, ഉര്‍ദു, ഹിന്ദി, സംസ്‌കൃതം) എങ്ങുമെത്താതെ അനന്തമായി നീണ്ടു പോകുന്നു. 2019 ജൂണില്‍ ആരംഭിക്കേണ്ട കോഴ്‌സ് നിലവില്‍ വൈകി നവംബറിലാണ് ആരംഭിച്ചത്. തുടങ്ങി ഒന്നര വര്‍ഷത്തിനാടുത്തായിട്ടും ഒന്നാം സെമസ്റ്റര്‍ പരീക്ഷ കാത്തുനില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍.നാളിത്രയായിട്ടും കോഴ്‌സിന്റെ കൃത്യമായ രൂപം ആര്‍ക്കും തന്നെ അറിയാത്ത ഒരു സാഹചര്യമാണുള്ളത് കൂടാതെ കോഴ്‌സിന്റെ പൂര്‍ണമായ രൂപരേഖയും തയ്യാറായിട്ടില്ല. ഇതേ രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ അത് ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് വെല്ലുവിളിയാണ്. ഭാഷാ അധ്യാപക ട്രെയിനിങ് കോഴ്‌സിന് സമാന്തരമായി നടക്കുന്ന അധ്യാപക(ഡി.എല്‍.എഡ്) ട്രെയിനിങ് കോഴ്‌സ് ഇതിന്റെ ഏതാനും രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ആരംഭിച്ചത്. അത് യഥാക്രമം ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ കഴിഞ്ഞു മൂന്നാം സെമസ്റ്റര്‍ പരീക്ഷയെ കാത്തുനില്‍ക്കുകയാണ്. തുടക്കത്തിലേ അവഗണന നേരിടുന്ന ഭാഷാധ്യാപക വിദ്യാര്‍ത്ഥികളുടെ കോഴ്‌സ് തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട ഒരു വര്‍ഷം നഷ്ടപ്പെടുത്തുന്ന ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് ഇങ്ങനെ നീണ്ടു പോയാല്‍ ഒരു പാട് വിദ്യാര്‍ത്ഥികളുടെ അധ്യാപകര്‍ എന്ന മോഹവും അതോടൊപ്പം ഉപരിപഠനം, പി എസ് സി, കെടെറ്റ് മറ്റ് മേഖലകളിലേക്കുള്ള തൊഴിലവസര സാധ്യതകളും നഷ്ടപ്പെടുത്തും. ആയതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഒരുവര്‍ഷം നഷ്ടപ്പെടാതെ കോഴ്‌സ് ജൂണ്‍ മാസത്തിനു മുന്നേ അവസാനിപ്പിക്കാനും ഡി.എല്‍.എഡ്, പി.പി.ടി.ടി.സി അധ്യാപക വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ടീച്ചിങ് പ്രാക്ടീസ് പോലെ ട്രെയിനിങ് പരിപാടികള്‍ ഓണ്‍ലൈന്‍ ആയി വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകള്‍ കണ്ടും അതിനെ അവലോകനം ചെയ്തും മറ്റും നടത്തി വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം സംരക്ഷിക്കണമെന്നാണ് കേരള ലാംഗ്വേജ് ടീച്ചര്‍ ട്രൈനീസ് അസ്സോസിയേഷന്‍ (കെ.എല്‍.ടി.ടി.എ) ആവശ്യപ്പെടുന്നത്

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം

മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.

സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.

എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.

Continue Reading

Education

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Published

on

പരീക്ഷ

എസ്.ഡി.ഇ. ആറാം സെമസ്റ്റർ ബി.എസ് സി. പ്രിന്റിങ് ടെക്നോളജി (2014 പ്രവേശനം) ഏപ്രിൽ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഏപ്രിൽ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

സൂക്ഷ്മ പരിശോധന / പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ ജൂലൈ 2018, രണ്ടാം സെമസ്റ്റർ ജനുവരി 2019, മൂന്നാം സെമസ്റ്റർ ജൂലൈ 2019, നാലാം സെമസ്റ്റർ ജനുവരി 2019 പരീക്ഷകളുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പുനഃപ്രവേശന അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി 2020-ൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. & ബി.ബി.എ. (CBCSS) പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതിനു ശേഷം തുടർപഠനം മുടങ്ങിയവർക്ക് ആവശ്യമായ രേഖകൾ സഹിതം സി.ഡി.ഒ.ഇ. (മുൻ എസ്.ഡി.ഇ.) വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി രണ്ടാം സെമസ്റ്ററിലേക്ക് (CBCSS-2023) പുനഃപ്രവേശനം നേടാവുന്നതാണ്. പിഴ കൂടാതെ 30 വരെയും 100/- രൂപ പിഴയോടെ ഏപ്രിൽ നാല് വരെയും 500/- രൂപ അധിക പിഴയോടെ ഏപ്രിൽ ഒൻപത് വരെയും അപേക്ഷിക്കാം. ഫോൺ :- 0494 – 2400288, 0494 – 2407356.

Continue Reading

Education

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും.

Published

on

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. മേയ് രണ്ടാംവാരം ഫലം പ്രസിദ്ധീകരിക്കുമെന്നാണു സൂചന.

മാർച്ച് 4നാണ് പരീക്ഷ ആരംഭിച്ചത്. 4,27,105 വിദ്യാർഥികളാണു റജിസ്റ്റർ ചെയ്തത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 എന്നിങ്ങനെ 2971 പരീക്ഷാകേന്ദ്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്.

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ അവസാനിക്കും. ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 8,55,372 പേരും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 57,107 പേരുമാണ് പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരുന്നത്. ഏപ്രിൽ 3ന് മൂല്യനിർണയം ആരംഭിക്കും.

Continue Reading

Trending