Connect with us

News

യുദ്ധക്കളമായി ലാഹോര്‍; ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെ കല്ലേറ്

സംഘര്‍ഷത്തില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

Published

on

തോഷഖാന കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ പിടിഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിനെ വെടിയുതിര്‍ത്തു. സംഘര്‍ഷത്തില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇതില്‍ 54 പേരും പൊലീസ് ഉദ്യോഗസ്ഥരാണ്. പൊലീസ് അറസ്റ്റ് ചെയ്യാന്‍ വരുന്നുവെന്നും തടയാനായി രംഗത്തിറങ്ങാനും ഇമ്രാന്‍ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ലാഹോര്‍ സമാന്‍ പാര്‍ക്കിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഇവരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് വീണ്ടും എത്തിയതോടെയാണ് പൊലീസ് വെടിവെപ്പ് ആരംഭിച്ചത്.

സമാന്‍ പാര്‍ക്കില്‍ നിലവില്‍ യുദ്ധ സമാന സാഹചര്യമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനായി ഇസ്ലാമാബാദ് പൊലീസ് വീണ്ടും എത്തിയത്.

kerala

കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു: പി.എം.എ സലാം

സമാന മനസ്‌കരായ ജനാധിപത്യ പാർട്ടികൾക്കൊപ്പവും ഒറ്റക്കും മുസ്‌ലിംലീഗ് ഇതിനെതിരെ ശക്തമായി പ്രതികരിക്കും.

Published

on

കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരായ പ്രതികാര നടപടികളിലൂടെ കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു. കേന്ദ്ര ഏജൻസികളെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് പുറമെയാണ് നിയമ വ്യവസ്ഥയെ കാറ്റിൽപറത്തുന്ന നടപടികളുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മുന്നണി ഫാസിസത്തിന്റെ സ്വഭാവങ്ങൾ കൃത്യമായി പ്രകടിപ്പിക്കുകയാണ്. രാജ്യം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത അസാധാരണ നടപടിയാണ് ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവിനെതിരെ സർക്കാർ പ്രയോഗിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും വിമർശനങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന ഭരണകൂടം വീണ്ടും വീണ്ടും ജനവിരുദ്ധത തെളിയിക്കുകയാണ്.- അദ്ദേഹം വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താൻ സർക്കാരിന് ബാധ്യതയുണ്ട്. ലോകത്ത് ഇത്തരം ഫാസിസ്റ്റ് ശക്തികൾക്ക് നേരിടേണ്ടിവന്ന അനുഭവം ഭരണകൂടത്തിന് ഓർമയുണ്ടാകണം. അധികാരം പ്രതിപക്ഷ നിരക്ക് നേരെ നിരന്തരമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഏറ്റവും ഭീഭത്സമായ മുഖമാണ് ഇപ്പോൾ വ്യക്തമായത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ജനസമൂഹങ്ങളും ഈ നടപടിയെ എതിർക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മുസ്‌ലിംലീഗ് ഈ ഭരണകൂട ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. സമാന മനസ്‌കരായ ജനാധിപത്യ പാർട്ടികൾക്കൊപ്പവും ഒറ്റക്കും മുസ്‌ലിംലീഗ് ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ജനാധിപത്യവും രാജ്യത്തിന്റെ അന്തസ്സും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഈ പ്രതിഷേധത്തിന്റെ ഭാഗമാകണം.- പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

രാഷ്ട്രീയ എതിരാളികളെ തകർക്കാൻ ബി.ജെ.പി നീച മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. ഇ.ടി.മുഹമ്മദ് ബഷീർ

വ്യാജ കേസുകൾ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബിജെപി കാണിക്കുന്ന കുറുക്കു വഴികൾ നാടിന് അപമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

Published

on

തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എത്ര നീചമായ മാർഗത്തിലൂടെയും തകർക്കുന്ന ബിജെപിയുടെ ക്രൂരമായ സമീപനമാണ് രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ പ്രതികരിച്ചു.

ദേശീയ അന്തർ ദേശീയ തലത്തിൽ ബിജെപിയുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ബിജെപി മുക്ത ഭാരതം സാധ്യമാക്കുന്നതിൽ ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികളുടെ കരുത്തും പ്രതീക്ഷയുമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നു. വ്യാജ കേസുകൾ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബിജെപി കാണിക്കുന്ന കുറുക്കു വഴികൾ നാടിന് അപമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

രാഹുല്‍ ഗാന്ധിയുടെ എം.പി പദവി റദ്ദാക്കിയ നടപടി ദൂരവ്യാപക പ്രത്യാഘാതം സൃഷിക്കും

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചും കേരളത്തിലെ വയനാട് മണ്ഡലത്തിലെ പ്രതിനിധി എന്ന നിലക്ക് മലയാളികള്‍ക്കും ഇതൊരു അഭിമാനപ്രശ്‌ന ംകൂടിയാണ്. നിരവധി പേര്‍ മോദിയുടെ അടുത്തയാളുകളായി അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെതന്നെ കുരുക്കിലാക്കുന്ന മോദിയുടെനടപടി

Published

on

രാഹുല്‍ ഗാന്ധിയുടെ എം.പി പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ദൂരവ്യാപക പ്രത്യാഘാതം സൃഷിച്ചേക്കും. ഇന്നലെ രാവിലെ സഭയിലേക്കെത്തിയെങ്കിലും അതിന് മുമ്പേ അദ്ദേഹത്തെ പ്രവേശിക്കാനാകാത്തവിധം സമ്മേളനം പിരിഞ്ഞ സഭ ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് രാഹുലിനെ അയോഗ്യനാക്കിയ വിവരം അറിയിച്ചത്. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് നടപടി നിര്‍വഹിച്ചത.് രണ്ടുവര്‍ഷമോ അതില്‍കൂടുതലോ ശിക്ഷിച്ചാല്‍ ലോക്‌സഭാംഗത്വ ംറദ്ദാക്കാമെന്ന വകുപ്പുപയോഗിച്ചാണ് നടപടിയെങ്കിലും അതിന് പിന്നില്‍ മോദിയുടെയും ബി.ജെ.പിയുടെയും പ്രതിപക്ഷവിരോധം എത്രയുണ്ടെന്നാണ് തെളിയിക്കപ്പെടുന്നത്.

മോദിയെ അപമാനിച്ചുവെന്നതാണ്കുറ്റമെങ്കിലും പ്രധാനമന്ത്രിയെന്ന നിലയില്‍ ഇതിലധികം വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ള പലരും മുമ്പുണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധിയെ ദുര്‍ഗ എന്നാണ ്അന്ന് പ്രതിപക്ഷം വിളിച്ചിരുന്നത്. അതിനുമേല്‍ ആരും കോടതിയില്‍ പോയിരുന്നില്ല. മോദി തന്നെ നിരന്തരം പണ്ഡിറ്റ് നെഹ്രുവിനെയും ഗാന്ധികുടുംബത്തെയുംരാഹുലിനെതന്നെയും പലതരത്തില്‍ ആക്ഷേപിക്കാറുണ്ട്. ഇതിനിടെ രാഹുലിനെതിരെ മാത്രം ഒറ്റതിരിഞ്ഞ് നടത്തിയ നീക്കം പ്രതിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനും കൂടിച്ചേരലിനും കാരണമായേക്കും. വരും നാളുകളില്‍ വലിയ പ്രക്ഷോഭത്തിനാണ ്‌നാട് സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചും കേരളത്തിലെ വയനാട് മണ്ഡലത്തിലെ പ്രതിനിധി എന്ന നിലക്ക് മലയാളികള്‍ക്കും ഇതൊരു അഭിമാനപ്രശ്‌ന ംകൂടിയാണ്. നിരവധി പേര്‍ മോദിയുടെ അടുത്തയാളുകളായി അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെതന്നെ കുരുക്കിലാക്കുന്ന മോദിയുടെനടപടി.

Continue Reading

Trending