X

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പ്രസംഗിക്കുന്ന കല പഠിച്ചത് പ്രധാനമന്ത്രിയില്‍ നിന്ന്: പരിഹസിച്ച് എം.കെ സ്റ്റാലിന്‍

ചെന്നൈ: രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ പരിഹസിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും, ആരുടെയും ഒരു ചോദ്യത്തിനും ഉത്തരം നല്‍കാതെ മണിക്കൂറുകള്‍ പ്രസംഗിക്കുന്ന കല പ്രധാനമന്ത്രിയില്‍ നിന്ന് പഠിച്ചുവെന്നാണ് സ്റ്റാലിന്‍ പരിഹസിച്ചത്.

പ്രധാനമന്ത്രിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം പറയുന്നത് ജനങ്ങളുടെ വിശ്വാസമാണ് തന്റെ സംരക്ഷണ കവചം എന്നാണ്. ജനങ്ങള്‍ അങ്ങനെ കരുതുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിലോ അദാനി വിഷയത്തിലോ വിശദീകരണമുണ്ടായിട്ടില്ല. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരായ നേരിട്ടുള്ള ആരോപണങ്ങളാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പോലും ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നു. അതിനാല്‍ പാര്‍ലമെന്റിലും ഇത് സംബന്ധിച്ച് ചര്‍ച്ച ആവശ്യമാണ്. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം പ്രഖ്യാപിക്കേണ്ടതും ആവശ്യമാണ് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

webdesk13: