Connect with us

india

‘തീവ്ര ഇടതുസംഘടനകളെ രണ്ടുവർഷത്തിനകം പൂർണമായും ഇല്ലാതാക്കും;’ അമിത് ഷാ യുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗത്തിൽ പ്രമേയം

സർക്കാരിന്റെ നയത്തിന്റെ ഫലമായി, തീവ്ര ഇടത് സംഘനടകളുമായി ബന്ധപ്പെട്ട അക്രമങ്ങളുടെയും മരണങ്ങളുടെയും ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയത് 2022ൽ ആണെന്നും അമിത് ഷാ പറഞ്ഞു.

Published

on

ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന വെള്ളിയാഴ്ച മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും ഉന്നതതല യോഗത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ഇടതുപക്ഷ തീവ്രവാദം തുടച്ചുനീക്കാനുള്ള പ്രമേയം പാസാക്കി.“പ്രധാനമന്ത്രി മോദിയുടെ നിശ്ചയദാർഢ്യത്തോടെയും ഇടതുപക്ഷ തീവ്രവാദം ബാധിച്ച എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണത്തോടെ അതിനെതിരെ വലിയ വിജയങ്ങൾ കൈവരിച്ചതായി അമിത് ഷാ പറഞ്ഞു.സർക്കാരിന്റെ നയത്തിന്റെ ഫലമായി, തീവ്ര ഇടത് സംഘനടകളുമായി ബന്ധപ്പെട്ട അക്രമങ്ങളുടെയും മരണങ്ങളുടെയും ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയത് 2022ൽ ആണെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രമന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സിഎപിഎഫ് ഡയറക്ടർ ജനറൽമാർ, കേന്ദ്ര സർക്കാർ സെക്രട്ടറിമാർ, സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, പൊലീസ് ഡയറക്ടർ ജനറൽമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

india

മതപരിവര്‍ത്തന പരാതിയില്‍ മലയാളികളായ ക്രിസ്ത്യന്‍ മതപ്രചാരകര്‍ക്ക് യുപിയില്‍ തടവ്

പത്തനംതിട്ട സ്വദേശികളായ പാപ്പച്ചന്‍-ഷീജ ദമ്പതികള്‍ക്കാണ് ശിക്ഷ

Published

on

ഉത്തര്‍ പ്രദേശില്‍ മതപരിവര്‍ത്തന പരാതിയെ തുടര്‍ന്ന് രണ്ട് മലയാളി ക്രിസ്ത്യന്‍ മതപ്രചാരകര്‍ക്ക് തടവ് ശിക്ഷ. പത്തനംതിട്ട സ്വദേശികളായ പാപ്പച്ചന്‍-ഷീജ ദമ്പതികള്‍ക്ക് ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ പ്രത്യേക കോടതിയാണ് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചത്.

2023ല്‍ ബിജെപി നേതാവും ദല്ത് നേതാവുമായ ചന്ദ്രിക പ്രസാദ് മതപരിവര്‍ത്തനം ആരോപിച്ച് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. ദലിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്നാണ് പരാതി. മതപരിവര്‍ത്തന നിയമത്തില്‍ യുപിയില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നവരാണ് പാപ്പച്ചനും ഷീജയും. സംഭവത്തില്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തനം കൂടാതെ, 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ ആക്ട് പ്രകാരവും ദമ്പതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ അപ്പീലിനായി നിയമസഹായം നല്‍കുമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അറിയിച്ചു.

അംബേദ്കര്‍ നഗറിലെ ഷാഹ്പുര്‍ ഫിറോസ് ഗ്രാമത്തിലെ ദലിത് വിഭാഗങ്ങളെ ക്രിസ്തുമതത്തിലേക്ക് കൂട്ടമായി പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെനിനും ഇതിനായി മതപരമായ പുസ്തകങ്ങള്‍ വിതരണം ചെയ്തതിന് തെളിവുണ്ടെന്നും കോടതി ഉത്തരവില്‍ ജഡ്ജി വ്യക്തമാക്കി. മധ്യപ്രദേശില്‍ താമസിക്കുന്ന പാപ്പച്ചനും ഷീജയും എന്തിനുവേണ്ടിയാണ് സംഭവസ്ഥലം സന്ദര്‍ശിച്ചതെന്ന് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ഉത്തരവിലുണ്ട്.

Continue Reading

india

ജമ്മുകാശ്മീരിലെ അഞ്ജാത രോഗം; രോഗം ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി

ആഹാരത്തിലൂടെയാണ് കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം ഉള്ളില്‍ എത്തിയതെന്നാണ് നിഗമനം

Published

on

ജമ്മുകാശ്മീരിലെ അഞ്ജാത രോഗം ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. ആഹാരത്തിലൂടെയാണ് കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം ഉള്ളില്‍ എത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ പ്രദേശത്തെ ആഹാരരീതികളെ കൂറിച്ച് പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍നിയോഗിച്ച സമിതി വ്യക്തമാക്കി.

അതേസമയം, ഇന്നലെ പതിനാറുകാരിയെ രോഗം ബാധിച്ച് ആശുപതിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ ഏഴിനാണ് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചത്. 3,800 താമസക്കാരുള്ള ബദാല്‍ ഗ്രാമത്തിലാണ് സംഭവം. 13 കുട്ടികളും ഒരു ഗര്‍ഭിണിയുമടക്കം 17 പേരാണ് അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. പനിയും ശരീര വേദനയും അമിതമായ വിയര്‍പ്പും ബോധം മറയലും അടക്കമുള്ള ലക്ഷണങ്ങളാണ് ഇവര്‍ മരണത്തിന് മുമ്പ് ആശുപത്രിയില്‍വെച്ച് പ്രകടിപ്പിച്ചത്.

Continue Reading

india

മഹാകുംഭമേളക്കിടെ വീണ്ടും തീപിടിത്തം; വാഹനങ്ങള്‍ കത്തിനശിച്ചു

ഇന്ന് രാവിലെയാണ് കുംഭമേളക്ക് പോകുന്ന പ്രധാന റോഡില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചത്.

Published

on

മഹാകുംഭമേളക്കിടെ പ്രയാഗ്രാജില്‍ വീണ്ടും തീപിടിത്തം. ഇന്ന് രാവിലെയാണ് കുംഭമേളക്ക് പോകുന്ന പ്രധാന റോഡില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചത്. വാഹനങ്ങളില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. പെട്ടന്നു തന്നെ തീയണക്കാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാവാന്‍ കാരണമായി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

രാവിലെ 6.30ഓടെ തീപിടിത്തമുണ്ടായെന്ന് വിവരം ലഭിച്ചതായി ഫയര്‍ ഓഫീസര്‍ വിശാല്‍ യാദവ് പറഞ്ഞു. ഉടന്‍ തന്നെ ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഇതില്‍ എര്‍ട്ടിഗ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു ഹ്യുണ്ടായ് വെന്യു കാര്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കനത്ത ചൂട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് വിശാല്‍ യാദവ് പറയുന്നത്. നേരത്തെയും കുംഭമേള സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു. സംഭവത്തില്‍ 18 ടെന്റുകള്‍ കത്തിനശിച്ചിരുന്നു.

 

 

Continue Reading

Trending