X

അര്‍ജന്റീന ആശ്വസിക്കാന്‍ വരട്ടെ

പോളണ്ടിനെ
തോല്‍പിച്ചാല്‍

നോക്കൗട്ടിലേക്ക് മുന്നേറാന്‍ അര്‍ജന്റീനക്ക് അവസാന മത്സരത്തില്‍ പോളണ്ടിനെ തോല്‍പിക്കണം. പോളണ്ടിനെതിരേ ജയിച്ചാല്‍ ആറു പോയിന്റുമായി ആരുടെയും കനിവിന് കാത്തുനില്‍ക്കാതെ അര്‍ജന്റീനക്ക് അവസാന 16-ല്‍ സീറ്റ് ഉറപ്പാക്കാം. അതേ ദിവസം നടക്കുന്ന സഊദി-മെക്സിക്കോ മത്സരഫലം ഗ്രൂപ്പില്‍ നിന്ന് മുന്നേറുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുകയും ചെയ്യും. മത്സരത്തില്‍ സഊദി ജയിച്ചാല്‍ അര്‍ജന്റീനയ്ക്കൊപ്പം അവര്‍ പ്രീക്വാര്‍ട്ടറില്‍ കടക്കും.

മെക്സിക്കോയാണ് ജയിക്കുന്നതെങ്കില്‍ പ്രീക്വാര്‍ട്ടറിലേക്കു പോളണ്ട് പോകണോ മെക്സിക്കോ പോകണോയെന്നത് ഗോള്‍ ശരാശരി നിശ്ചയിക്കും. ഇനി സഊദി-മെക്സിക്കോ മത്സരം സമനിലയില്‍ കലാശിച്ചാലും ഗോള്‍ ശരാശരി രണ്ടാം ടീമിനെ നിശ്ചയിക്കും. പക്ഷേ അത് പോളണ്ടാണോ സഊദിയാണോ അര്‍ജന്റീനയെ അനുഗമിക്കേണ്ടത് എന്നു തീരുമാനിക്കാനായിരിക്കും.

സമനിലയെങ്കില്‍

അവസാന മത്സരത്തില്‍ ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞാല്‍ മെസിക്കും സംഘത്തിനും പിന്നീട് മറ്റു ടീമുകളുടെ കനിവിന് കാത്തിരിക്കുക മാതമേ വഴിയുള്ളു. മെക്സിക്കോയ്ക്കെതിരേ സഊദി ജയിക്കരുതെ എന്ന് പ്രാര്‍ഥിക്കേണ്ടി വരും. മത്സരം സഊദി ജയിച്ചാല്‍ പോളണ്ടും സഊദിയുമാകും പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് നേടുക. അര്‍ജന്റീന രണ്ടാം റൗണ്ട് കാണാതെ പുറത്ത് പോകും. ഇനി അര്‍ജന്റീന സമനിലയില്‍ കുരുങ്ങുകയും മെക്സിക്കോ സഊദിയെ തോല്‍പിക്കുകയും ചെയ്താല്‍ ഗോള്‍ ശരാശരി ടീമിനെ നിശ്ചയിക്കും. പോളണ്ട് സ്വാഭാവികമായും ഗ്രൂപ്പ് ജേതാക്കളായി മുന്നേറുമ്പോള്‍ രണ്ടാം സ്ഥാനക്കാരായി മികച്ച ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ അര്‍ജന്റീനയോ മെക്സിക്കോയോ അനുഗമിക്കും.

തോറ്റാല്‍

തോല്‍വിയെക്കുറിച്ച് അര്‍ജന്റീനക്കാര്‍ക്ക് ആലോചിക്കാന്‍ പോലും പറ്റില്ല. അത്തരമൊരു സാഹചര്യം വന്നാല്‍ അര്‍ജന്റീന നോക്കൗട്ട് കാണാതെ പുറത്താകും. അങ്ങനെ സംഭവിച്ചാല്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും സംഘവും ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടില്‍ കടക്കും. അര്‍ജന്റീന പുറത്തും പോകും. സഊദി-മെക്സിക്കോ മത്സരഫലം അനുസരിച്ച് അവരിലൊരാള്‍ പോളണ്ടിനൊപ്പം മുന്നേറും. ജയമോ സമനിലയോ നേടിയാല്‍ സഊദി അവസാന 16-ല്‍ കടക്കുമെങ്കില്‍ മെക്സിക്കോയ്ക്ക് ജയം തന്നെ വേണം.

web desk 3: