ഡല്‍ഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നാളെ സുപ്രീംകോടതിയ്ക്ക് സര്‍ക്കാര്‍ കത്ത് നല്‍കുകയും ചെയ്യും.
ലൈഫ് മിഷനില്‍ എഫ്.സി.ആര്‍.എ ലംഘനം ഉണ്ടായി എന്ന ഹൈക്കോടതി കണ്ടെത്തല്‍ തെറ്റാണെന്നും അനില്‍ അക്കരയുടെ പരാതിയില്‍ പരിശോധന നടത്താതെയാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു.
യു.എ.ഇ കോണ്‍സുലേറ്റുമായി പദ്ധതിയ്ക്ക് ധാരണ പത്രം ഉണ്ടാക്കിയതില്‍ തന്നെ ദുരൂഹതയുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി നടത്തിയെന്ന് മനസിലായെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളിയത്.
Be the first to write a comment.