മലപ്പുറം : ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണു നറുക്കെടുപ്പു നടത്തിയത്.

ഈ വര്‍ഷം കേരളത്തിന് അനുവദിച്ച ക്വാട്ട 10,981 പേര്‍ക്കാണ്. ഇതില്‍ 70 വയസ്സുള്ള അപേക്ഷകര്‍ ഉള്‍പ്പെടുന്ന എ വിഭാഗത്തില്‍ 1,270 പേരും സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന വിഭാഗത്തില്‍ 1,124 പേരും നറുക്കെടുപ്പിലൂടെയല്ലാതെ നേരിട്ടു തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ വിഭാഗത്തില്‍ നറുക്കെടുപ്പിലൂടെ അവസരം കിട്ടിയത് 8,587 പേര്‍ക്കാണ്.