ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ റെസ്റ്ററന്‍ഡില്‍ നേരിട്ട വംശീയാധിക്ഷേപം വെളിപ്പെടുത്തി ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവി കുമാരമംഗലം ബിര്‍ളയുടെ മകള്‍ ആദിത്യ ബിര്‍ള. തന്നെയും കുടുംബത്തെയും സ്ഥാപനത്തില്‍ നിന്ന് ഇറക്കിവിട്ട പോലുള്ള പ്രതീതിയാണ് ഉണ്ടായത് എന്ന് അവര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

ഇറ്റാലിയന്‍ അമേരിക്കന്‍ ഭക്ഷണശാലയായ സ്‌കോപ റെസ്റ്ററിന്‍ഡില്‍ നിന്നാണ് ഗായികയായ അനന്യയ്ക്ക് വംശീയാധിക്ഷേപം ഏല്‍ക്കേണ്ടി വന്നത്. ഇത് ഏറെ ദുഃഖകരമാണ്. അങ്ങേയറ്റം വംശീയവും. നിങ്ങളുടെ ഉപഭോക്താക്കളോട് നന്നായി പെരുമാറുകയായിരുന്നു വേണ്ടിയിരുന്നത്. ഇത് ശരിയല്ല- അവര്‍ കുറിച്ചു.

‘നിങ്ങളുടെ റെസ്റ്ററന്‍ഡില്‍ മൂന്നു മണിക്കൂര്‍ നേരമാണ് ഞങ്ങള്‍ കാത്തു നിന്നത്. അമ്മയോട് വെയ്റ്റര്‍ ജോഷ്വ സില്‍വര്‍മാന്‍ അങ്ങേയറ്റം പരുഷമായാണ് പെരുമാറിയത്- അവര്‍ വെളിപ്പെടുത്തി.

കുമാരമംഗലം ബിര്‍ലയുടെയും ഭാര്യ നീരജ ബിര്‍ലയുടെയും മൂത്ത മകളാണ് അനന്യ. നിരവധി മ്യൂസിക് ആല്‍ബങ്ങള്‍ ഇവര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.