തിരുവനന്തപുരം: നിയമസഭാ മണ്ഡലങ്ങളില്‍ ആദ്യം കോവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തില്‍ നേട്ടത്തിലെത്തുന്ന മണ്ഡലത്തിന് അവാര്‍ഡ് നല്‍കും. ആറു മണി വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തുടര്‍ച്ചയായി മൂന്നാഴ്ച കോവിഡ് മുക്തമായിരിക്കണം എന്നതാണ് നിബന്ധന. മണ്ഡലത്തിലെ ആദ്യ തദ്ദേശ വാര്‍ഡ്, കൗണ്‍സില്‍, ഡിവിഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചായിരിക്കും സമ്മാനങ്ങള്‍ നല്‍കുക.

അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ദേശീയ ശരാശരിയേക്കാള്‍ രോഗനിരക്ക് കൂടുതലാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം മരണനിരക്ക് കുറവാണെന്നത് ചെറിയ ആശ്വാസമാണ്.