Connect with us

kerala

ലോക്ക്ഡൗണ്‍ രണ്ടാം ദിവസം; പുറത്തിറങ്ങാന്‍ പൊലീസ് പാസ് നിര്‍ബന്ധം

അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും പാസിന് അപേക്ഷ നല്‍കാം

Published

on

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രണ്ടാം ദിവസത്തില്‍. നിരത്തുകളില്‍ പൊലീസ് കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കുകയുള്ളു. പുറത്തിറങ്ങുന്നവര്‍ പൊലീസ് പാസ് നിര്‍ബന്ധമായും കയ്യില്‍ കരുതണം.

അത്യാവശ്യ യാത്രകള്‍ക്ക് പൊലീസ് പാസിന് https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അവശ്യസര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ ഈ വെബ്‌സൈറ്റില്‍ നിന്നു തന്നെ പാസ് ഡൗണ്‍ലോഡ് ചെയ്യാം

അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും പാസിന് അപേക്ഷ നല്‍കാം. മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നിങ്ങനെയുള്ള ഒഴിവാക്കാനാവാത്ത ആവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുക

ആദ്യ ദിവസമായ ഇന്നലെ പൊതുജനങ്ങള്‍ സഹകരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രങ്ങളുണ്ട്. വിവാഹം, മരണാനന്തര ചടങ്ങ്, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടു പോകാന്‍ തുടങ്ങി വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ ജില്ല വിട്ടുളള യാത്ര അനുവദിക്കൂ.

മരണാനന്തര ചടങ്ങുകള്‍, നേരത്തെ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാര്‍മികത്വം വഹിക്കേണ്ട പുരോഹിതര്‍ക്ക് ജില്ല വിട്ട് യാത്ര ചെയ്യാനും മടങ്ങി വരാനും അനുമതിയുണ്ട്. ഇവര്‍ സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കരുതണം.

നിര്‍മ്മാണ മേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യാം. തൊഴിലുറപ്പു ജോലിക്ക് പരമാവധി 5 പേര്‍ മാത്രമാണ് അനുമതി.

കളളു ഷാപ്പുകള്‍, ബാറുകള്‍, മദ്യവില്‍പന ശാലകള്‍ എന്നിവ തുറക്കില്ല പെട്രോള്‍ പമ്പുകള്‍, പാചകവാതക ഏജന്‍സികള്‍, പെട്രോളിയം, കേബിള്‍ സര്‍വീസ്, ഡിടിഎച്ച്, കോള്‍ഡ് സ്റ്റോറേജുകള്‍, വെയര്‍ഹൗസിങ്, സുരക്ഷാ ഏജന്‍സികള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാം. ബാങ്ക് ഇതര ധനസ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി)ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 1 വരെ തുറന്നു പ്രവര്‍ത്തിക്കാം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഒരാഴ്ചക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് 560 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരാഴ്ചക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. ഇന്നലെ സർവകാല റെക്കോർഡിലെത്തിയ സ്വർണവിലയിൽ പവന് 560 രൂപ ഇന്ന് കുറഞ്ഞു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 53,200 രൂപയാണ്.

ഇന്നലെ അന്താരാഷ്ട്ര സ്വർണവില 2400 ഡോളർ കടന്നിരുന്നു. പിന്നീട്  2343 ഡോളറിലേക്ക് കുറഞ്ഞു. ഇതാണ് സംസ്ഥാനത്തെ വിലയിലും മാറ്റമുണ്ടാകാൻ കാരണമായത്.

ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 6650 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5560 രൂപയാണ്.

Continue Reading

kerala

തൃശൂര്‍ പൂരം: എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിർദേശമുണ്ട്

Published

on

തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെടലുമായി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ ഈ മാസം 16ന് തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിർദേശിച്ചു.

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിർദേശമുണ്ട്. തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്.

ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിലപാടെടുത്തു.

 

 

Continue Reading

kerala

ഇടുക്കിയില്‍ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു

Published

on

ഇടുക്കി: ഇടുക്കി രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ശിവഗംഗ സ്വദേശി റെജീന(35) സന (7)എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

Trending