ജമ്മുവിനും ശ്രീനഗറിനും ഇടയില്‍ 2,519 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഭൂഗര്‍ഭപാത ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ദേശീയ പാത 44 വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 10.98 കിലോമീറ്റര്‍ ദൂരമുള്ള ഉദംപൂരില്‍ നിന്ന് രമ്പാന്‍ വരെയുള്ള പുതിയ ഭൂഗര്‍ഭപാത തുറക്കുന്നത്.

പ്രധാമനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഈ ഭൂഗര്‍ഭപാത ഏഷ്യയിലെ തന്നെ ഏറ്റവും നീളമുള്ള ഭൂഗര്‍ഭപാതയാണ്. ഈ ഭൂഗര്‍ഭപാത  ജമ്മുവിനും കശ്മീരിനുമിടയിലെ യാത്ര രണ്ടു മണിക്കൂര്‍ കുറക്കും. യാത്രാ സമയം കുറക്കുതോടെ ദിവസം ചുരുങ്ങിയത് 27 ലക്ഷം രൂപയെങ്കിലും ലാഭിക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.