X

ശ്രീലങ്കയെ എറിഞ്ഞൊതുക്കി നബിയും സംഘവും ; അഫ്ഗാന് 187 റണ്‍സ് വിജയലക്ഷ്യം

കാര്‍ഡിഫ്: ലോകകപ്പ് മത്സരത്തില്‍ ദുര്‍ബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്ക 201 റണ്‍സിന് പുറത്ത് . ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവര്‍ പിന്നിടുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയില്‍ മഴ കാരണം മത്സരം നിര്‍ത്തിവെച്ചിരുന്നു. മഴ മാറി പുനരാംരംഭിച്ച മത്സരം 41 ഓവറായി ചുരുക്കിയിരുന്നു. മഴ നിയമപ്രകാരം അഫ്ഗാന്റെ വിജയലക്ഷ്യം 187 ആവുകയായിരുന്നു.

മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനത്തിനു ശേഷമാണ് ശ്രീലങ്ക അവിശ്വസനീയമായ വിധത്തില്‍ ബാറ്റിങ് പരാജയം ഏറ്റുവാങ്ങിയത്. ദിമുത് കരണുരത്‌നെ (30), കുസാല്‍ പെരേര (78), ലഹിരു തിരിമന്നെ (25) എന്നിവര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും നാലു വിക്കറ്റെടുത്ത മുഹമ്മദ് നബിയുടെ പ്രകടനം അഫ്ഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. രണ്ടുവിക്കറ്റിന് 144 എന്ന ശക്തമായ നിലയില്‍ നിന്നാണ് നബി മുന്‍ ചാമ്പ്യന്മാരെ പിടിച്ചുലച്ചത്. നേരത്തെ ഓപണര്‍ കരുണരത്‌നെയെ മടക്കിയ വെറ്ററന്‍ താരം ലഹിരു തിരിമന്നെ കുസാല്‍ മെന്‍ഡിസ് (2), എയ്ഞ്ചലോ മാത്യൂസ് (0), എന്നിവരെ കൂടി തിരിച്ചയച്ചു. റാഷിദ് ഖാന്‍, ദൗലത്ത് സദ്‌റാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ഹാമിദ് ഹസ്സന്‍ ഒരു വിക്കറ്റെടുത്തു.
ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ മത്സരങ്ങള്‍ തോറ്റിരുന്ന ലങ്കക്കും അഫ്ഗാനും ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്.

web desk 3: