Connect with us

Health

എം പോക്‌സ്; കേരളത്തില്‍ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്

Published

on

മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി. മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

ടു ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Health

അമീബിക് മസ്തിഷ്‌കജ്വരം; രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

Published

on

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്.

മറ്റുരോഗങ്ങളുമുള്ളവരാണ് രണ്ട് പേരുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരിലും ബ്രെയിൻ ഈറ്റിങ് അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

 

Continue Reading

Health

സംസ്ഥാനത്ത് ഒരു മാസത്തിനിടെ 46 പനി മരണം

Published

on

സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വർധന. ഒരു മാസത്തിനിടെ 46 പനിമരണം റിപ്പോർട്ട് ചെയ്തു. എലിപ്പനി ബാധിച്ച്  28 പേരും മരിച്ചു. പനിബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണിത്. അതേസമയം മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക ഏറുകയാണ്. ഉറവിടം വ്യക്തമാകാത്തതാണ് ആരോഗ്യ വകുപ്പിൻ്റെ മുന്നിൽ പ്രതിസന്ധിയാകുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത് ഏഴു പേരാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആറു പേരും വയനാട്ടിലെ ഒരാളുമാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല.

ഉറവിടം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ചികിൽസയിലുള്ള തലക്കുളത്തൂർ പഞ്ചായത്തിലെ യുവാവിൻ്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പ്രാദേശികമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.

Continue Reading

Health

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Published

on

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നതടക്കമുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. അതീവഗുരുതരാവസ്ഥയിലുള്ള കുട്ടി അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഒരു 49 കാരനെക്കൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending