crime

മലങ്കര വര്‍ഗീസ് വധക്കേസ്: 20 വര്‍ഷത്തിന് ശേഷം എല്ലാ പ്രതികളെയും വെറുതെ വിട്ടു

By webdesk14

April 24, 2023

മലങ്കര വര്‍ഗീസ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സിബിഐ കോടതിയുടെ വിധി. കൊലപാതകം നടന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെളിവില്ലെന്ന് കണ്ട് മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്.

ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റിയംഗമായിരുന്ന മലങ്കര വര്‍ഗീസ് എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ സ്വദേശിയായ ടിഎം വര്‍ഗീസിന്റെ കൊല നടന്നത് 2002 ഡിസംബര്‍ 5നാണ്. സഭാ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സിബിഐ കണ്ടെത്തിയത്. യാക്കോബയെ സഭാ വൈദികനും അങ്കമാലി ഭദ്രാസനത്തിന്റെ മാനേജരുമായ ഫാദര്‍ വര്‍ഗീസ് തെക്കേക്കര അടക്കമുള്ളവരായിരുന്നു കേസിലെ പ്രതികള്‍. കേസിലെ 19 പ്രതികളില്‍ 3 പേര്‍ നേരത്തെ മരിച്ചിരുന്നു.