നിര്‍ദിഷ്ട മലപ്പുറം ഫ്‌ലൈ ഓവറിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി. ഉബൈദുള്ള എംഎല്‍ എ കേന്ദ്ര റോഡ് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി

മലപ്പുറം ഫ്‌ലൈ ഓവര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള കേന്ദ്രാനുമതി ഉടന്‍ ലഭ്യാമാക്കി പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ദേശീയ പാത ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി ഗഡ്ഗരി എം. എല്‍. എ ക്കു ഉറപ്പ് നല്‍കി.