X
    Categories: Newsworld

യു.കെ യില്‍ സംഘടിപ്പിച്ച മല്ലു ക്യാമ്പിംഗ് ഇവന്റ് സമാപിച്ചു

ലണ്ടന്‍: യു.കെയിലെ മലയാളി വിദ്യാര്‍ത്ഥികളും വിവിധ മേഖലകളിലെ മലയാളി ഉദ്യോഗസ്ഥരും ചേര്‍ന്ന് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ മല്ലു ക്യാമ്പിംഗ് ഇവന്റ് സമാപിച്ചു. യു.കെയിലെ ലിവര്‍പൂളിന് അടുത്തുള്ള ചെസ്റ്ററില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. യു.കെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മൂന്നു ദിവസങ്ങളാണ് മല്ലു സ്‌ട്രെയിഞ്ചേഴ്‌സ് നൈറ്റ് സമ്മാനിച്ചത്.

വിവിധ കായിക മത്സരങ്ങളും പ്രത്യേക പരിപാടികളും നാടന്‍ കേരള വിഭവങ്ങള്‍ അടങ്ങിയ വിരുന്നും പരിപാടിയുടെ മാറ്റുകൂട്ടി. യു.കെയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വലിയ മലയാളികളുടെ ക്യാമ്പിംഗ് നടക്കുന്നത്.

പരസ്പരം അറിയാത്ത യു.കെയിലെ മലയാളികള്‍ക്ക് പരസ്പരം കൂട്ടുകാരാവാനും അത് വഴി യു.കെയിലെ വിവിധ മേഖലകളിലുള്ള തൊഴില്‍,വിദ്യാഭ്യാസ അവസരങ്ങള്‍ പരസ്പരം പങ്കുവെക്കാനുമു ള്ള ഒരു സുവാരണാവസരം കൂടിയായിരുന്നു ഈ ഒരു ഒത്തുചേരല്‍.

യു.കെയിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്താനും ഒരിക്കലും മറക്കാനാവാത്ത മൂന്ന് നാളുകള്‍ സമ്മാനിക്കാനും പരിപാടി അതിന്റെ പരിപൂര്‍ണ്ണ വിജയത്തില്‍ അവസാനിപ്പിക്കുവാനും കഴിഞ്ഞ സന്തോഷത്തിലാണ് സംഘാടകര്‍.

മല്ലു സ്‌ട്രെയിഞ്ചേഴ്‌സ് നൈറ്റിന്റെ രണ്ടാം പതിപ്പ് 2023 മാര്‍ച്ച് ആദ്യവാരത്തില്‍ നടക്കുമെന്ന് സംഘാടകരായ സൂരജ് അബ്ദുറഹ്മാന്‍ നടുക്കണ്ടി,ഷിജാസ് കുന്നത്തൊടിയില്‍,ശരണ്യ കുന്നത്,മേരി കൊടിഞ്ഞൂര്‍,അമല്‍ ചന്ദ്രന്‍,ഷിഫാ മാട്ടുമ്മത്തൊടി,റിന്‍ഷാദ് വഴങ്ങോടന്‍,ഷെബിന്‍ പുന്നോത്ത്,അന്‍സി മീര സാഹിബ് ,ജഹാന കൊക്കത്ത്,ഷാഫി കൂരിത്തൊടി,സുനീര്‍ കൊളചാലില്‍ എന്നിവര്‍ അറിയിച്ചു.

web desk 3: