മമ്മുട്ടിയുടെ പുതിയ തമിഴ് ചിത്രത്തില്‍ നായികയാവുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും മോഡലായി ശ്രദ്ധിക്കപ്പെട്ട അഞ്ജലി അമീര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ നായികയെ പരിചയപ്പെടുത്തി മമ്മുട്ടി രംഗത്തെത്തിയിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ സീനു രാമസ്വാമിയാണ്.

പുതിയ ആളെന്ന നിലയില്‍ മമ്മുക്കയോടൊപ്പമുള്ള അഭിനയം നല്ല അനുഭവമായിരുന്നുവെന്ന് അഞ്ജലി പറയുന്നു. അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നുവെങ്കിലും മമ്മുക്കയുടെ സഹകരണം മികച്ചതായിരുന്നുവെന്നും അഞ്ജലി പറഞ്ഞു.

16105643_10154946963907774_8273882608052932338_n

ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹം പൊതുവെ അകറ്റി നിര്‍ത്തുന്ന സാഹചര്യത്തിലും മോഡലിംങ് രംഗത്തിലൂടെ വന്ന് ഇപ്പോള്‍ സിനിമയിലെത്തിയിരിക്കുകയാണ് അഞ്ജലി. ഇരുപതാമത്തെ വയസ്സിലാണ് ശസ്ത്രക്രിയയിലൂടെ ശാരീരികമായി അഞ്ജലി സ്ത്രീയായി മാറുന്നത്. ആദ്യം മോഡലിംഗ് രംഗത്തായിരുന്നു ചുവടുവെപ്പ്. പിന്നീട് മമ്മുട്ടിയുടെ നായകയായി സിനിമയില്‍ അരങ്ങേറി.