india

മണിപ്പുര്‍ കത്തുന്നുമ്പോള്‍ മോദി ചിരിക്കുന്നു: രാഹുല്‍ ഗാന്ധി

By webdesk15

August 12, 2023

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.രണ്ട് മണിക്കൂറിലേറെ സംസാരിച്ച മോദി മണിപ്പുരിനെക്കുറിച്ച് പരാമര്‍ശിച്ചത് രണ്ട് മിനിറ്റ് മാത്രമാണ്.കളിച്ചും ചിരിച്ചുമാണ് പ്രധാനമന്ത്രി മണിപ്പുരിനെക്കുറിച്ച് സംസാരിച്ചത്.സൈന്യം വിചാരിച്ചാല്‍ രണ്ട് ദിവസം കൊണ്ട് കലാപം അവസാനിപ്പിക്കാമെന്നിരിക്കെ പ്രധാനമന്ത്രിക്ക് അതില്‍ താല്പര്യമില്ലെന്നും രാഹുൽ വിമർശനം ഉയർത്തി.രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് അറിയില്ല. തരാംതാണ ഒരു രാഷ്ട്രീയക്കാരനെ പോലെ മാറരുത്. പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ സുരക്ഷാ കാരണങ്ങളാല്‍ പോകാന്‍ കഴിയില്ലെങ്കില്‍ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ എങ്കിലും ശ്രമിക്കൂ എന്നും രാഹുല്‍ പറഞ്ഞു