കൊച്ചി: ദിലീപ്-കാവ്യ വിവാഹത്തില്‍ പ്രതികരിച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ രംഗത്ത്. മകള്‍ മീനാക്ഷിയെ കൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ കള്ളം പറയിപ്പിച്ചതാണെന്ന് മഞ്ജു പ്രതികരിച്ചു. താനാണ് അച്ഛനെ വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് തന്റെ മകളെകൊണ്ട് മാധ്യമങ്ങളോട് പറയിപ്പിച്ചതാണ്. സിനിമയെ പോലെ ജീവിതത്തിലും പലരും അഭിനയിക്കുകയാണ്. ഏതാണ് അഭിനയം, ഏതാണ് ജീവിതം എന്നു വേര്‍തിരിച്ചറിയാന്‍ കഴിയാഞ്ഞതാണ് തനിക്കു പറ്റിയ തെറ്റെന്നും മഞ്ജു അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു.

manju_gh6bilqcg_1__2684982e
ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം നടക്കുമെന്ന് അറിഞ്ഞ ഉടന്‍ മഞ്ജുവാര്യര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ചെയ്ത മഞ്ജു, ദിലീപ്-കാവ്യ വിവാഹം വീട്ടിലിരുന്ന് വിവാഹം ടിവിയില്‍ ലൈവായി കണ്ടു. അതേസമയം സിനിമാപ്രവര്‍ത്തകരോടുള്ള അമര്‍ഷവും മഞ്ജു പ്രകടിപ്പിച്ചതായാണ് വിവരം. 1998ല്‍ ദിലീപും താനുമായുള്ള വിവാഹത്തിനെത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ കാവ്യയുമായി വിവാഹത്തില്‍ പങ്കെടുത്തത്. ഇന്ന് അവര്‍ കാവ്യയുമായുള്ള വിവാഹത്തില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞത് ശരിയായില്ലെന്ന് താരം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഷൂട്ടിങിനിടെയാണ് ദിലീപ്-കാവ്യ വിവാഹം സംബന്ധിച്ച വിവരം മഞ്ജു അറിയുന്നത്. അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം താരം പങ്കുവെക്കുകയും ചെയ്തു. മഞ്ജുവിന്റെ പെരുമാറ്റത്തിലോ, അഭിനയത്തിലോ യാതൊരു വ്യത്യാസവും പ്രകടമായിരുന്നില്ലെന്നാണ് ഷൂട്ടിങ് സെറ്റിലുള്ളവര്‍ പറയുന്നത്.