Connect with us

kerala

ദിലീപിന് തിരിച്ചടി; മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികളെ വിസ്തരിക്കാമെന്ന് സുപ്രീംകോടതി

മഞ്ജുവിനെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പുന്നയിച്ച്‌ കേസിലെ എട്ടാം പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Published

on

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. മഞ്ജുവിനെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പുന്നയിച്ച്‌ കേസിലെ എട്ടാം പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

എന്നാല്‍, പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷന്‍ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി. ഒരു മാസത്തിനകം വിസ്താരം പൂര്‍ത്തിയാക്കാനാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. താന്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി ദിലീപ് അല്ല തീരുമാനിക്കേണ്ടതെന്ന് അതിജീവിത സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. നടിയുടെ വാദം അംഗീകരിച്ച്‌ ആവശ്യമില്ലാത്ത സാക്ഷികളെ വിസ്തരിക്കേണ്ടെന്ന ദിലീപിന്റെ വാദം തള്ളിയ ജസ്റ്റിസ് ജെ.കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് സാക്ഷിവിസതാരത്തില്‍ സുപ്രീംകോടതിയും ഹൈകോടതിയും ഇടപെടില്ലെന്ന് വ്യക്തമാക്കി. 32 സാക്ഷികളെയും വിസ്തരിച്ച്‌ വിചാരണ നടപടി വേഗം പൂര്‍ത്തിയാക്കാന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.പി.സി തങ്ങള്‍ അന്തരിച്ചു

ഖബറടക്കം നാളെ രാവിലെ 8:00 മണിക്ക് വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സില്‍.

Published

on

സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ(70) അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 8:00 മണിക്ക് വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സില്‍.

സയ്യിദ് ഹാഷിം മുത്തുക്കോയ തങ്ങളുടെയും സയ്യിദത്ത് കുഞ്ഞി ബീവിയുടെയും മകനായി 1952 ല്‍ കുളത്തൂരാണ് ജനനം.മദ്റസയിലും എല്‍.പി സ്‌കൂളിലുമായി പ്രാഥമിക പഠനത്തിന് ശേഷം പൂക്കാട്ടിരി, ചെറുകര, വണ്ടുംതറ,എടപ്പലം എന്നിവിടങ്ങളിലെ ദര്‍സുകളിലും പൊട്ടിച്ചിറ അന്‍വരിയ്യ അറബിക് കോളജിലും പഠനം തുടര്‍ന്നു. 1975 ല്‍ ജാമിഅ നൂരിയ അറബിക് കോളേജിലും ചേര്‍ന്ന് പഠിച്ചു.

വാപ്പു മുസ്ലിയാര്‍ പൈലിപ്പുറം, കെ.കെ സൈതാലി മുസ്ലിയാര്‍ വണ്ടുംതറ, പി.പി അബ്ബാസ് മുസ്ലിയാര്‍ വണ്ടുംതറ, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്റത്ത്. കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് പ്രധാന അധ്യാപകര്‍. ചെമ്മന്‍കുഴി, ചെറുകോട്, മേലെ പട്ടാമ്പി എന്നിവിടങ്ങളിലായി 25 വര്‍ഷം ദര്‍സ് നടത്തി. ഇപ്പോള്‍ വല്ലപ്പുഴ ദാറുന്നജാത്തില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു.

കെ.പി.സി തങ്ങളെ 2008ല്‍ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജംഇയ്യത്തുല്‍ ഉലമയുടെ ജില്ല വൈസ് പ്രസിഡന്റും, താലൂക്ക് പ്രസിഡന്റുമാണ്. വല്ലപ്പുഴ ദാറുനജ്ജാത്ത് ചെയര്‍മാനും, പട്ടിക്കാട് ജാമിഅ, പൊട്ടിച്ചിറ അന്‍വരിയ്യ കോളേജുകളുടെ കമ്മിറ്റി അംഗവുമാണ്.

വരവൂര്‍, മരുതൂര്‍, അപ്പംകണ്ടം, എരവത്ര, കല്ലട്ടുപാലം, പൂവക്കോട്, വല്ലപ്പുഴ മാട്ടായി, സിദ്ദീഖിയ്യ ജുമുഅമസ്ജിദ് ചെറുകോട്, തഖ് വ ജുമുഅ മസ്ജിദ് തിയ്യാട്, മൈലാടിപ്പാറ, തിത്തിപ്പടി ഇരുങ്കുറ്റൂര്‍, ചേര്‍പ്ലശ്ശേരി എലിയപറ്റ ചേരികല്ല്, മുണ്ടകോട്ട്കുറുശ്ശി, കള്ളാടിപറ്റ, കുറ്റിക്കോട്, പട്ടിത്തറ, കൈലിയാട് ബദ്രിയ്യ, അത്താണി,കൂറ്റനാട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഖാസിസ്ഥാനം വഹിച് കൊണ്ടിരിക്കുന്നു.

സയ്യിദ് ബല്‍ക്കീസ് ആറ്റ ബീവി ശരീഫ ആണ് ഭാര്യ. മക്കള്‍ സയ്യിദ് അബ്ദുറഹ്മാന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ ബുഖാരി ഫൈസി ( ജംഇയ്യത്തുല്‍ മുദരിസീന്‍ പാലക്കാട് ജില്ലാ പ്രസിഡണ്ട്), സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി ഫൈസി ( ജംഇയ്യത്തുല്‍ ഖുതുബാഅ് പാലക്കാട് ജില്ല ട്രഷറര്‍), സയ്യിദ് മുഹമ്മദ് ഹാഷിം തങ്ങള്‍ അല്‍ ബുഖാരി ഹുദവി (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സിലര്‍)

Continue Reading

crime

ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; സർക്കാർ ജീവനക്കാരന്‍ അറസ്റ്റില്‍

മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ് സുരാജ്.

Published

on

ബസ് യാത്രയ്ക്കിടയിൽ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ് സുരാജ്.

കോട്ടയം – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും മധ്യേയാണ് സംഭവം നടന്നത്. പെരുമ്പാവൂരുള്ള ഭാര്യ വീട്ടിൽ പോയി വരുവായിരുന്നു ഇയാൾ. സുരാജിനെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് ചെങ്ങന്നൂർ പൊലീസിന് കൈമാറും.

 

Continue Reading

kerala

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിന്!; വയോധികന്‍ മെഡി. കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ട് ദിവസം

ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്‌നം പരിഹരിച്ചപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് പോലും ശ്രദ്ധയിൽപ്പെട്ടത്

Published

on

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കേടായ ലിഫ്റ്റിനുള്ളിൽ രണ്ട് ദിവസത്തോളം വയോധികനായ ഒരു രോഗി കുടുങ്ങിക്കിടന്നു. മെഡിക്കൽ കോളേജിന്റെ ഓർത്തോ ഒപിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ അകപ്പെട്ടത്.

ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്‌നം പരിഹരിച്ചപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് പോലും ശ്രദ്ധയിൽപ്പെട്ടത്. ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെത്തിയത്. 12 മണിയോടെയാണ് ഓർത്തോ വിഭാഗത്തിലെ ലിഫ്റ്റ് കേടായത്. ഈ സമയത്ത് ലിഫ്റ്റിനുളള പെട്ട് പോകുകയായിരുന്നു രവീന്ദ്രൻ നായർ.

എന്നാൽ കേടായ ലിഫ്റ്റിൽ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കൽ കോളേജ് അധികൃതർ നോക്കിയിരുന്നില്ല. ഞായറാഴ്ചയും കഴിഞ്ഞ് ഇന്ന് രാവിലെ തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ വയോധികൻ കിടക്കുന്നത് ലിഫ്റ്റ് ഓപ്പറേറ്റർ കണ്ടത്. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ആരോഗ്യ വകുപ്പിനെ ആര് ചികിത്സിക്കുമെന്നാണ് ജനം ചോദിക്കുന്നത്.

Continue Reading

Trending