ന്യൂഡല്‍ഹി: ഒന്നാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഷാജി, ശശി എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് ജാമ്യം. കേരളത്തിന് പുറത്തേക്ക് അയക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.

2002 ജനുവരിയിലാണ് മാറാട് ഒന്നാം കലാപമുണ്ടായത്.  അഞ്ച് പേരാണ് ഒന്നാം മാറാട് കലാപത്തില്‍ കൊല്ലപ്പെട്ടത്.