ഇസ്താബൂള്‍: ടെന്നീസ് ലോകത്തെ സുന്ദരിയായി അറിയപ്പെടുന്ന റഷ്യന്‍ താരം മരിയ ഷറപ്പോവക്ക് ആരാധകന്റെ വിവാഹ അഭ്യര്‍ത്ഥന. തുര്‍ക്കിയില്‍ ഇസ്താംബുളില്‍ നടന്ന പ്രദര്‍ശന മത്സരത്തിലാണ് കൗതുകകരമായ സംഭവം നടന്നത്. കഗ്‌ള ബുയ്കാക്കയെ 7-6, 6-0 എന്നീ പോയന്റില്‍ തോല്‍പ്പിച്ച് മത്സരത്തില്‍ ഏകപക്ഷീയമായി മുന്നേറി നില്‍ക്കുമ്പോളായിരുന്നു രഷ്യന്‍ താരത്തെ തേടി ഗാലറിയില്‍ നിന്നും വിവാഹാഭ്യര്‍ത്ഥ എത്തിയത്.

ഷറപ്പോവയെ ഒരു നിമിഷം നിശബ്ദമാക്കിയ ആരാധകന്റെ ചോദ്യം പിന്നീട് താരത്തില്‍ ചിരിപടര്‍ത്തുന്നതും മറുപടിയായി തലകുലുക്കുന്നതാണ് ആരാധകര്‍ കണ്ടത്. ഇതോടെ ഗ്യാലറി ഓന്നാകെ ചിരി പടരുകയായിരുന്നു.

ഗ്യാലറിയെ ഒന്നാകെ കേള്‍ക്കുന്ന തരത്തിലായിരുന്നു ആരാധകന്റെ ചോദ്യമെത്തിയത്. ആരാധകനിനേക്ക് തിരിയാതെ തലകുലുക്കിയ ഷറപ്പോവ, പിന്നെ ചോദ്യ കര്‍ത്താവിലേക്ക് തിരിഞ്ഞ് നോക്കാം എന്ന മറുപടിയും കൊടുക്കുകയായിരുന്നു. ടെന്നീസ് സുന്ദരിയുടെ പ്രതികരണം ആരാധക ലോകം ഏറ്റെടുത്തു കഴിഞ്ഞു.

ഇത് ആദ്യമായല്ല ടെന്നീസ് കോര്‍ട്ടില്‍ വിവാഹാഭ്യര്‍ത്ഥന നടക്കുന്നത്. 1995ല്‍ ജര്‍മര്‍ ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനും സമാനമായ അനുഭവമുണ്ടായിരുന്നു.

വിംബിള്‍ഡണ്‍ മാച്ചില്‍ കിംകോക്കെതിരെയുള്ള പോരാട്ടത്തിനിടയിലാണ് താരത്തെ തേടി ഗ്യാലറിയില്‍ നിന്നും വിവാഹാഭ്യര്‍ത്ഥ വന്നത്. യുവാവിന്റ തുറന്ന ചോദ്യത്തില്‍ ആദ്യം പതറിയ താരം നല്‍കിയ മറുപടി ഇന്നും ആരാധകരെ ചിരിപ്പിക്കുന്നതാണ്.

എന്നെ വിവാഹം കഴിക്കുമോ, സ്റ്റെഫി എന്ന ഉയര്‍ന്ന ചോദ്യത്തിന്, താങ്കളുടെ കയ്യില്‍ എത്ര പണമുണ്ടെന്ന മറുചോദ്യമാണ് സ്റ്റെഫി ഗ്രാഫി നല്‍കിയത്.