Connect with us

Video Stories

മര്‍ക്കസ് വിവാദം: വിദ്യാര്‍ത്ഥികളുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി

Published

on

കൊച്ചി: കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് കോളജിലെ വിദ്യാഭ്യാസ തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് നല്‍കിയ പൊലീസ് സംരക്ഷണ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപ്പെട്ടില്ല. വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്നും മര്‍ക്കസ് മാനേജ്‌മെന്റ് വഞ്ചിച്ചുവെന്നുള്ള വിദ്യാര്‍ത്ഥികളുടെ വാദത്തില്‍ കഴമ്പുണ്ടെന്നും ഡിവിഷന്‍ ബഞ്ച് വിലയിരുത്തി.
തട്ടിപ്പിനിരയായ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നമംഗലം പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. മെയ് 16 ന് പൊലീസ് ഇത് സംബന്ധിച്ച് പ്രഥമവിവര റിപ്പോര്‍ട്ട് ഇട്ടെന്നും എന്നാല്‍ വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയ മര്‍ക്കസ് മാനേജ്‌മെന്റിന്റെ ചെയര്‍മാന്‍ എ.പി അബുബക്കര്‍ മുസ്‌ല്യാര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം വിദേശത്തേക്ക് യാത്ര പോയതായും സമരസമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് കേസില്‍ എത്രയും വേഗം അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും ചോദ്യം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മര്‍ക്കസില്‍ എന്തെങ്കിലും തരത്തിലുള്ള അക്രമം ഉണ്ടായാല്‍ പൊലീസിന് ഇടപെടാമെന്നും കോടതി പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള മര്‍ക്കസ് മാനേജ്‌മെന്റിന്റെ ഹര്‍ജി കോടതി തീര്‍പ്പാക്കി.

Health

കുസാറ്റ് അപകടം; 25 വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു, ചികത്സയിലുള്ളത് 18 പേര്‍

പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

Published

on

കുസാറ്റ് അപകടത്തില്‍ 25 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ചികത്സയിലുള്ളത് 18 പേര്‍. ഐസിയുയില്‍ ഉള്ളത് 7 പേര്‍. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്.

ക്യാമ്പസില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി വിദഗ്ധ സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് വിശദമായ പരിശോധന നടത്തിയത്. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തില്‍ സാങ്കേതിക പരിശോധന നടത്തിയത്.

പടവുകളുടെയും പ്രധാന ഭാഗങ്ങളുടെയും അളവുകള്‍ രേഖപ്പെടുത്തിയെന്നും വിശദമായി പരിശോധിച്ചുവെന്നും സമിതി അംഗം ഡോ. സുനില്‍ പറഞ്ഞു. തുടര്‍ന്നും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എം എസ് രാജാശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

 

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

crime

ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു; മുസ്‌ലിം സ്ത്രീകള്‍ 10 എണ്ണം പ്രസവിച്ചിട്ടും മതിയാകുന്നില്ല’-വിദ്വേഷ പ്രസംഗവുമായി പി.സി ജോര്‍ജ്

താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു

Published

on

2060ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ്‌ലിം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി.സി ജോര്‍ജ്. ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോരാ എന്ന് പറഞ്ഞു നില്‍ക്കുകയാണ്.

താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ ‘ഹമാസ് ഭീകരതക്കെതിരെ ജനകീയ കൂട്ടായ്മ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.

ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ 4 കുട്ടികളെങ്കിലും വേണം. അതിന് സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാവണം. ഈരാറ്റുപേട്ടയില്‍ ആകെയുള്ള ജനസംഖ്യ 40,000 ആണ്. അതില്‍ 38,500 മുസ്‌ലിംകളാണ്. ഈരാറ്റുപേട്ടയില്‍ പൊലീസിന് കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്നും എന്‍.ഐ.എ യൂണിറ്റ് വേണമെന്നുമാണ് കോട്ടയം എസ്.പി കാര്‍ത്തിക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഹിന്ദു ജനസംഖ്യ 10 വര്‍ഷം കൊണ്ട് 9് ശതമാനം കുറഞ്ഞു. അതേസമയം 16 ശതമാനമുണ്ടായിരുന്നു മുസ്‌ലിംകള്‍ 32 ശതമാനമായി. ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്.

മുസ്‌ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നില്‍ നിര്‍ത്തി പോരാടണം. രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുക അവരുടെ തണലില്‍നിന്ന് ക്രിസ്താനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ടുപോയില്ലെങ്കില്‍ കിടന്നുറങ്ങിയാല്‍ രാവിലെ തല കാണാത്ത നില വരുമെന്നും പി.സി ജോര്‍ജ് വിദ്വേഷ ഭാഷയിലൂടെ സംസാരിച്ചു.

ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. കേരളത്തില്‍ മനസ്സമാധാനത്തോടെ ജീവിക്കണമെന്നും പെണ്‍മക്കളെ ഈ കശ്മലന്‍മാര്‍ തട്ടിക്കൊണ്ടുപോകാത്ത സാഹചര്യമുണ്ടാകണമെങ്കില്‍ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണം.

പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3000 ആള്‍ക്കാരാണ് അന്ന് അരമനയിലേക്ക് വന്നത്. അന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌റ് ഹരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. വെടിവെപ്പ് നടക്കട്ടെ എന്ന് വിചാരിച്ചാണ് താന്‍ നിന്നിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്തുതു കൊണ്ടുപോകുമ്പോള്‍ ആര്‍.എസ്.എസുകാര്‍ തടഞ്ഞു. അവരുടെ ക്യാമ്പില്‍ സംസാരിച്ചിട്ട് കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു ആവശ്യം. അന്ന് പൊലീസുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. അവര്‍ ഭയന്നു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് പൊലീസുകാര്‍ തന്നോട് അഭ്യര്‍ഥിച്ചു. താന്‍ പറഞ്ഞിട്ടാണ് അന്ന് ആര്‍.എസ്.എസുകാര്‍ പിരിഞ്ഞുപോയത്. അതുകൊണ്ട് ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും തനിക്ക് നന്ദിയുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഹിന്ദുക്കളും ക്രൈസ്തവരും ഒരുമിച്ച് നില്‍ക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോലും പോകരുത്. നമ്മുടെ ഉള്ളില്‍ തന്നെ തീര്‍ക്കണം. ബി.ജെ.പി നേതാക്കളും പിതാക്കളും എല്ലാം ഒരുമിച്ച് നില്‍ക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

 

 

Continue Reading

Trending