ഡല്‍ഹി: ഗീത കോളനിയിലെ റാണി ഗാര്‍ഡന്‍ ചേരി പ്രദേശത്ത് വന്‍ തീപിടുത്തം. പുലര്‍ച്ചെ 1:05ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഒരു സ്‌ക്രാപ്പ് വെയര്‍ഹൗസില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഫയര്‍ ഓഫീസര്‍ യശ്വന്ത് സിന്ഹ അറിയിച്ചു. തീ പെട്ടെന്ന് തന്നെ സമീപത്തെ ചേരിയിലെ വീടുകളിലേക്ക് പടര്‍ന്നതോടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
ഏകദേശം 15 മുതല്‍ 20 വരെ ചേരിവാസികളുടെ വീടുകള്‍ തീയില്‍ നശിച്ചു. സ്ഥലത്തെത്തിയ 8 ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഫയര്‍ഫോഴ്സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഈ മൊല പ്രദേശത്ത് ഇതുപോലൊരു തീപിടുത്തം ഉണ്ടായിരുന്നതായും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.