മീ ടൂ ക്യാംപെയിന്‍ രാജ്യത്താകെ പടരുന്നു. ക്രിക്കറ്റ് ഭരണസമിതിയെ ഞെട്ടിച്ച് ബി.സി.സി.ഐ. സി.ഇ.ഒക്കെതിരെയും ലൈംഗിക ആരോപണമുയര്‍ന്നു. ആരോപണത്തില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആരോപണങ്ങള്‍ കഴമ്പുള്ളതാണോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മീടൂ ക്യാംപെയിനിന്റെ പശ്ചാത്തലത്തില്‍ മാധ്യമസ്ഥാപനങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധസമരം നടത്തും.

അതേസമയം, മീടൂ ക്യാംപെയ്ന്‍ ആരോപണങ്ങള്‍ ക്രിക്കറ്റ് തലപ്പത്തേക്കുമെത്തി. ബി.സി.സി.ഐ. സി.ഇ.ഒ രാഹുല്‍ ജോഹ്‌രിക്കെതിരെ ലൈംഗിക ആരോപണവുമായി വനിതാമാധ്യമപ്രര്‍ത്തക രംഗത്തെത്തി. ജോലി സംബന്ധമായി സമീപിച്ചതിന് പിന്നാലെ തന്നോട് മോശമായി പെരുമാറിയെന്നാണ് പേരുവെളിപ്പെടുത്താതെയുള്ള മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. രാഹുല്‍ ജോഹ്‌രി അയച്ച മോശം സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളടക്കം പുറത്തുവിട്ടിട്ടുണ്ട്.

ജോലി സംബന്ധമായി സമീപിച്ചതിന് പിന്നാലെ തന്നോട് മോശമായി പെരുമാറിയെന്നാണ് പേരുവെളിപ്പെടുത്താതെയുള്ള മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. രാഹുല്‍ ജോഹ്‌രി അയച്ച മോശംസന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, ആരോപണത്തെക്കുറിച്ച് രാഹുല്‍ജോഹ്രി പ്രതികരിച്ചിട്ടില്ല. ഇതിനിടെ, ലൈംഗീകാരോപണം ഉന്നയിച്ച സിനിമാനിര്‍മാതാവ് വിന്റ നന്ദയ്‌ക്കെതിരെ നടന്‍ അലോക് നാഥ് മാനനഷ്ടത്തിന് കേസ്ഫയല്‍ചെയ്തു. അലോക്‌നാഥിനെ മനപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.