കോഴിക്കോട്: ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ നടക്കുന്ന അന്തിച്ചര്‍ച്ചകളില്‍ മത സ്പര്‍ദ്ദക്കും മതദര്‍ശനങ്ങളെ തെറ്റി ദ്ധെരിപ്പിക്കാനും കാരണമാകുന്നത് വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. തങ്ങളുദ്ദേശിച്ച ഉത്തരങ്ങള്‍ ഉണ്ടാക്കാന്‍ റിപ്പോര്‍മാര്‍ കാണിക്കുന്ന വളഞ്ഞതും ന്യായീകരിക്കാന്‍ കഴിയാത്തതുമായ ചോദ്യങ്ങള്‍ മാധ്യമ ധര്‍മ്മമെല്ലന്ന് പറയാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ഫൈസല്‍ ഫൈസി മടവൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ദാരിമി നടുവണ്ണൂര്‍, മിദ്ലാജ് അലി താമരശ്ശേരി, ത്വാഹയമാനി മാറാട്,ഹിളര്‍റഹ്മാനി എടച്ചേരി, അലി അക്ബര്‍മുക്കം, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, ജാഫര്‍ ദാരിമി വാണിമേല്‍, ജാബിര്‍ കൈതപ്പൊയില്‍, ശൈജല്‍ അഹമ്മദ് കുറ്റിയാടി, ശക്കീര്‍ യമാനി പയ്യോളി, നിസാര്‍ വടകര, ഏ.കെ.സുബൈര്‍ ദാരിമി കൊടുവള്ളി, ഫൈസല്‍ ഹസനി പന്തീരങ്കാവ്, മുനീര്‍ ദാരിമി എലത്തൂര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും ട്രഷറര്‍ ഖാസിം നിസാമി പേരാമ്പ്ര നന്ദിയും പറഞ്ഞു.