Connect with us

kerala

എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി സമ്മേളനം പ്രൌഢമായി; വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ പങ്കെടുത്തു.

‘സത്യം സ്വത്വം സമർപ്പണം’ എന്ന പ്രമേയത്തിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടന്ന സമ്മേളനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പികെ മൂസക്കുട്ടി ഹസ്റത്ത് ഉദ്ഘാടനം ചെയ്തു.

Published

on

കോഴിക്കോട് : എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം പ്രൌഢമായി. വിവിധ വിഷയങ്ങളിൽ ഗഹനമായ സംവാദങ്ങളും ചർച്ചകളും നടന്ന സമ്മേളനത്തിൽ നേരത്തെ ശാഖാ ക്ലസ്റ്റർ മേഖല തലങ്ങളിൽ നിന്ന് നേരത്തെ രജിസ്ട്രർ ചെയ്ത ആയിരങ്ങൾ ക്യാമ്പ് പ്രതിനിധികളായി പങ്കെടുത്തു.

‘സത്യം സ്വത്വം സമർപ്പണം’ എന്ന പ്രമേയത്തിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടന്ന സമ്മേളനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പികെ മൂസക്കുട്ടി ഹസ്റത്ത് ഉദ്ഘാടനം ചെയ്തു.

പ്രവാചക ചര്യകൾ പകർത്തി വിശുദ്ധ ജീവിതം നയിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. മൗലാനാ അബ്ദുൽമതീൻ സാഹെബ് വെസ്റ്റ് ബംഗാൾ മുഖ്യാതിഥിയായി. അഡ്വ. ടി സിദ്ദീഖ് എം എൽഎ, അഹ്‌മദ് ദേവർ കോവിൽ എംഎൽഎ,സിഎച്ച് ത്വയ്യിബ് ഫൈസി, സിദ്ദീഖ് ഫൈസി വാളക്കുളം പ്രസംഗിച്ചു. ഹാഫിള് സയ്യിദ് മിഖ്ദാദ് ഹസനി തങ്ങൾ കണ്ണന്തളി ഖിറാഅത്ത് നടത്തി. അബ്ദുൽ ബാരി ബാഖവി വാവാട് പ്രാരംഭ പ്രാർത്ഥന നടത്തി. അയ്യൂബ് മുട്ടിൽ സ്വാഗതവും മുഹ്‌യിദ്ദീൻ കുട്ടി യമാനി വയനാട് നന്ദിയും പറഞ്ഞു.

‘പ്രബോധനം’ സെഷനിൻ
ഡോ.സാലിം ഫൈസി കൊളത്തൂർ, സിംസാറുൽ ഹഖ് ഹുദവി പ്രസംഗിച്ചു.
‘സ്വത്വ വിചാരം’ പാനൽ ചർച്ചക്ക്
ശുഐബുൽ ഹൈതമി വാരാമ്പറ്റ, മുഹമ്മദ് ഫാരിസ് പി യു ,
അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, മുസ്തഫ ഹുദവി അരൂർ വിഷയങ്ങൾ അവതരിപ്പിച്ചു.

അബ്ദുറഹ്മാൻ മുസ്‌ലിയാർ കൊടക്, എം പി അബ്ദു സമദ് സമദാനി എം പി,പി ഉബൈദുല്ല എംഎൽഎ,അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ പ്രസംഗിച്ചു..

‘സമർപ്പണം’ സെഷനിൽ 35 സംഘടന പ്രഭാഷകരെയും ഇസ്തിഖാമ ആദർശ പ്രഭാഷകരെയും സമർപ്പിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർസ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷനായി.

‘കർമ്മ വിചാരം ‘ പാനൽ ചർച്ചയിൽ മുസ്തഫ മുണ്ടുപാറ, ഷാഹുൽ ഹമീദ് മേൽമുറി, നാസർ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താർ പന്തല്ലൂർ, അസ്‌ലം ഫൈസി ബാംഗ്ലൂർ സംസാരിച്ചു. എസ് വി മുഹമ്മദലി മാസ്റ്റർ മോഡറേറ്ററായി.

‘ നേർധാര ‘ സെഷനിൽ എം ടി അബൂബക്കർ ദാരിമി,മുസ്തഫ അഷ്റഫി കക്കുപടി സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending